അശ്വിനി മാസത്തിലെ പൗർണ്ണമിയിലാണ് ശരദ് പൂർണിമ. നാളെ, ഒക്ടോബർ 28നാണ് ശരദ് പൂർണിമ. ഇത്തവണ ഈ ദിവസം ചന്ദ്ര ഗ്രഹണം കൂടിയാണ്. ഈ ദിവസം ലക്ഷ്മീ ദേവിയെ ആരാധിക്കാറുണ്ട്. അതിനാൽ ശരദ് പൂർണിമ ദിനത്തിൽ ചില കാര്യങ്ങൾ ചെയ്യാൻ പാടില്ല.
മാംസവും മദ്യവും ഒഴിവാക്കണം. ഭക്ഷണത്തിൽ ഉള്ളിയും വെളുത്തുള്ളിയും ഉപയോഗിക്കാൻ പാടില്ല. ഇവ പാലിച്ചില്ലെങ്കിൽ ലക്ഷ്മീ ദേവി കോപിക്കുമെന്നാണ് വിശ്വാസം.
ശരദ് പൂർണിമ ദിനത്തിൽ പാൽ വാങ്ങുകയോ വിൽക്കുകയോ ചെയ്യരുതെന്ന് പറയപ്പെടുന്നു. ഇങ്ങനെ ചെയ്താൽ ജാതകത്തിൽ ചന്ദ്രന്റെ സ്ഥാന ദുർബലമാകുകയും ജീവിത്തതിൽ പ്രശ്നങ്ങളുണ്ടാകുകയും ചെയ്തേക്കാം.
ഈ ദിവസം കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിക്കരുത്. പകരം വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ വേണം ധരിക്കാൻ.
വീട്ടിൽ ആരുമായും തർക്കത്തിലേർപ്പെടരുത്.
ശരദ് പൂർണിമ ദിനത്തിലെ പ്രഭാതത്തിൽ ദാനം ചെയ്യുന്നത് ഉത്തമമാണ്. എന്നാൽ വൈകുന്നേരങ്ങളിൽ ദാനം ചെയ്യുന്നത് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാക്കും.