Muscle Cramp: പേശി വലിവ്

പേശീവലിവിനുള്ള പ്രധാന കാരണങ്ങളിലൊന്ന് നിർജലീകരണമാണ്. വ്യായാമം, ആർത്തവം എന്നിവ മൂലവും ഇത് സംഭവിക്കാം. പുരുഷന്മാരിലും സ്ത്രീകളിലും ഒക്കെ സംഭവിക്കുന്നതാണിത്. ചില ഭക്ഷണങ്ങൾ ഈ വേദന കുറയ്ക്കാൻ സഹായിക്കും.

Zee Malayalam News Desk
Oct 27,2023
';

വാഴപ്പഴം

വാഴപ്പഴത്തിൽ മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം പേശീവലിവ് കുറയ്ക്കാൻ സഹായിക്കുന്നു. വേദന അനുഭവപ്പെടുമ്പോൾ ഒന്നോ രണ്ടോ വാഴപ്പഴം കഴിക്കുന്നത് വേദന കുറയ്ക്കും.

';

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിൽ കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. മധുരക്കിഴങ്ങിലെ കാൽസ്യത്തിന്റെ അളവ് വാഴപ്പഴത്തേക്കാൾ കൂടുതലാണ്. അവയിൽ ജലാംശവും വളരെ കൂടുതലാണ്. ഇത് വളരെ വേഗത്തിൽ റീഹൈഡ്രേറ്റ് ചെയ്യാൻ നിങ്ങളെ സഹായിക്കും.

';

അവോക്കാഡോ

പേശികളുടെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഒരു പഴമാണ് അവോക്കാഡോ. ഇത് പേശിവലിവ് അകറ്റാനും ഹൃദയാരോഗ്യത്തിനും സഹായിക്കുന്നു.

';

തണ്ണിമത്തൻ

തണ്ണിമത്തനിൽ വളരെ ഉയർന്ന അളവിൽ ജലാംശമുണ്ട്. പ്രത്യേകിച്ച് പേശിവലിവ് ഉള്ളപ്പോൾ ജലാംശം നിലനിർത്താൻ സഹായിക്കുന്നതാണ് തണ്ണിമത്തൻ.

';

പാൽ

പാലിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ജലാംശം വർധിപ്പിക്കാൻ സഹായിക്കും. ഇത് ക്രമേണ പേശിവലിവ് ലഘൂകരിക്കും.

';

VIEW ALL

Read Next Story