ഈ വർഷത്തെ ശിവരാത്രി മാർച്ച് 8നാണ്. അന്നേ ദിവസം വ്രതം അനുഷ്ടിച്ചാൽ ജീവിതത്തിൽ ശിവൻ അനു​ഗ്രഹം ചൊരിയുമെന്നാണ് വിശ്വാസം. ശിവരാത്രി ദിനത്തിൽ ഇന്ത്യയിലെ പല ക്ഷേത്രങ്ങളിലും വിവിധ പൂജാ കർമ്മങ്ങൾ അനുഷ്ടിക്കുന്നു.

';


ഹിന്ദുമതത്തിൽ ഏറെ പ്രാധാന്യം നൽകുന്ന ദേവനാണ് ശിവൻ. ശിവനുമായി ബന്ധപ്പെട്ട പന്ത്രണ്ട് ജ്യോതിർലിംഗങ്ങളാണ് ഉള്ളത്. അതിൽ നാലാമത്തേതാണ് മധ്യപ്രദേശിലുള്ള ഓംകാരേശ്വര ക്ഷേത്രം.

';


മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നും 80 കിലോമീറ്റർ അകലെ നർമ്മദ നദിയുടെ തീരത്ത് ഉയർന്ന കുന്നിൻ മുകളിലായാണ് ഓംകാരേശ്വര ജ്യോതിർലിംഗം സ്ഥിതി ചെയ്യുന്നത്.

';


ഓംകാറിൻ്റെ ആകൃതിയിലാണ് ഈ ജ്യോതിർലിംഗം, അതായത് ഓം. അതിനാൽ തന്നെ ഈ ജ്യോതിർലിംഗത്തെ ഓംകാരേശ്വർ എന്ന് വിളിക്കുന്നു. ശിവപുരാണത്തിൽ ഓംകാരേശ്വർ ജ്യോതിർലിംഗത്തെ പരമേശ്വര ലിംഗം എന്നും വിളിക്കാറുണ്ട്.

';


ശിവനും പാർവ്വതിയും രാത്രിയിൽ ഉറങ്ങാനായി ഈ ക്ഷേത്രത്തിലാണ് എത്തുന്നതെന്നും വിശ്വാസമുണ്ട്. ഇവിടെ ഇരുന്നാണ് ഇരുവരും പകിട കളിക്കുന്നതെന്നും വിശ്വസിക്കപ്പെടുന്നു. ശയന ആരതിക്ക് ശേഷം എല്ലാ ദിവസവും രാത്രി ശ്രീകോവിൽ അടച്ചിടും.

';


ഓംകാരേശ്വർ ജ്യോതിർലിംഗവുമായി ബന്ധപ്പെട്ട്ഇതിനു പിന്നിൽ മതപരമായ ഒരു കഥയുണ്ട്. അതനുസരിച്ച് ഒരിക്കൽ മന്ദാത രാജാവ് ശിവനെ കഠിനമായി തപസ്സുചെയ്‌തു. തുടർന്ന് മഹാദേവൻ പ്രസാദിച്ചു, രണ്ട് വരങ്ങൾ ചോദിക്കാനും ആവശ്യപ്പെട്ടു.

';


അതിനുശേഷം മാന്ധാത അദ്ദേഹത്തോട് ഈ സ്ഥലത്ത് ഇരിക്കാൻ ആവശ്യപ്പെട്ടു. രാജാവിൻ്റെ നിർദ്ദേശപ്രകാരം ഭോലേനാഥ് ശിവലിംഗ രൂപത്തിൽ ഇവിടെ ഇരിക്കുകയും, അന്നുമുതൽ പരമശിവൻ ഇവിടെ കുടികൊള്ളുന്നുവെന്നും വിശ്വസിക്കുന്നു. അതിനാൽ ഈ പ്രദേശം മാന്ധാത എന്നും അറിയപ്പെടുന്നു.

';

VIEW ALL

Read Next Story