Trigrahi Yoga: ത്രിഗ്രഹി യോഗത്താൽ പുതുവർഷത്തിൽ ഇവർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ!

Published by: Ajitha Kumari | Jan 02, 2024

സൂര്യ ബുധ ചൊവ്വ

ഡിസംബർ 27 ന് ചൊവ്വ ധനു രാശിയിലേക്ക് കടന്നു. സൂര്യനും ബുധനും ഇതിനകം ധനു രാശിയിലുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ചൊവ്വയുടെ ധനു രാശി പ്രവേശനത്തോടെ ഈ മൂന്ന് ഗ്രഹങ്ങളുടെ സംയോഗം ഉണ്ടാകുകയും അതുമൂലം ത്രിഗ്രഹിയോഗം ഉണ്ടായി

Published by: Ajitha Kumari | Jan 02, 2024

ത്രിഗ്രഹി യോഗം

ഈ ത്രിഗ്രഹി രാജയോഗം 12 രാശികളേയും ബാധിക്കുമെങ്കിലും 5 രാശിക്കാർക്ക് പ്രത്യേകിച്ച് ശുഭകരമായിരിക്കും. ഇവർക്ക് 2024 ൽ പണത്തിന്റെയും കരിയറിന്റെയും കാര്യത്തിൽ വളരെയധികം നേട്ടങ്ങൾ ലഭിക്കും. ആ രാശികൾ ഏതൊക്കെ അറിയാം...

Published by: Ajitha Kumari | Jan 02, 2024

മേടം

മേട രാശിക്കാർക്ക് ഈ ത്രിഗ്രഹിയോഗം വളരെ ഗുണം ചെയ്യും. കഠിനാധ്വാനത്തിന് അനുകൂലമായ ഫലങ്ങൾ ലഭിക്കും. പണവുമായി ബന്ധപ്പെട്ട പദ്ധതികൾ വിജയിക്കും. ബിസിനസ്സുകാർക്ക് ഭമുണ്ടാക്കാൻ കഴിയും. ബിസിനസ്സ് വിപുലീകരിക്കാൻ പുതിയ അവസരങ്ങൾ ലഭിക്കും.

Published by: Ajitha Kumari | Jan 02, 2024

തുലാം

സൂര്യൻ, ബുധൻ, ചൊവ്വ എന്നിവ ചേർന്ന് രൂപപ്പെടുന്ന ത്രിഗ്രഹിയോഗം തുലാം രാശിക്കാർക്ക് ഗുണം നൽകും. കരിയറിൽ ചില മികച്ച വിജയം നേടാൻ കഴിയും. പുതിയ ഉത്തരവാദിത്തം ലഭിച്ചേക്കാം. ഫ്രീലാൻസർമാർക്ക് സ്ഥിരം ജോലി ലഭിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. വരുമാനം വർദ്ധിക്കും. പ്രണയ പങ്കാളിയുമായി യാത്ര പോകാൻ അവസരം. മത്സര പരീക്ഷകളിൽ വിജയിക്കും.

Published by: Ajitha Kumari | Jan 02, 2024

വൃശ്ചികം

വൃശ്ചിക രാശിക്കാർക്കും ഈ യോഗം ഗുണം ചെയ്യും. അപ്രതീക്ഷിതമായി കിട്ടാനുള്ള പണം കിട്ടും. ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. വിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിൽ ഈ സമയം നിങ്ങൾക്ക് ഗുണം ചെയ്യും.

Published by: Ajitha Kumari | Jan 02, 2024

ധനു

ഈ യോഗം ധനു രാശിക്കാർക്ക് സുഖസൗകര്യങ്ങളും ആഡംബരങ്ങളും നിറഞ്ഞ ജീവിതം നൽകും. നിങ്ങളിൽ ധൈര്യം, ശക്തി, ആത്മവിശ്വാസം എന്നിവ വർദ്ധിക്കും. മുതിർന്നവരുടെ പൂർണ അനുഗ്രഹം ലഭിക്കും. തൊഴിൽ ജീവിതത്തിൽ ആഗ്രഹിച്ച വിജയം കൈവരിക്കാൻ കഴിയും. പ്രണയ ജീവിതം നല്ലതായിരിക്കും.

Published by: Ajitha Kumari | Jan 02, 2024

മീനം

ഇവർക്ക് ഈ യോഗം വളരെ നല്ല അവസരങ്ങൾ നൽകും. ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കും. ബഹുമാനവും ആദരവും വർദ്ധിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ വർഷത്തിൽ നിങ്ങളുടെ കരിയറിൽ മികച്ച തുടക്കം ഉണ്ടാകും. പുതിയ ബിസിനസ്സ് തുടങ്ങുന്നവർക്കും നേട്ടമുണ്ടാകും.

Published by: Ajitha Kumari | Jan 02, 2024

VIEW ALL

Read Next Story