മുന്ന് ഗ്രഹങ്ങൾ ഒരു രാശിയിൽ ഒന്നിച്ച് വരുന്നതിനെയാണ് ത്രിഗ്രഹി യോഗം എന്ന് പറയപ്പെടുന്നത്. ഇത് 12 രാശികളെയും അനുകൂലമായോ പ്രതികൂലമായോ ബാധിക്കാറുണ്ട്.
ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ടതായി കണക്കാക്കുന്ന ഒന്നാണ് ത്രിഗ്രഹി യോഗ. നിലവിൽ സൂര്യനും വ്യാഴവും ഇടവം രാശിയിൽ സഞ്ചരിക്കുകയാണ്. മെയ് 19ന് ശുക്രനും കൂടി ഈ രാശിയിലേക്ക് എത്തുമ്പോൾ അവിടെ ത്രിഗ്രഹി യോഗം രൂപപ്പെടും.
ത്രിഗ്രഹി യോഗം രൂപപ്പെടുമ്പോൾ ചില രാശിക്കാർക്ക് അത് വലിയ ഭാഗ്യങ്ങൾ നൽകും. സാമ്പത്തിക നേട്ടമുണ്ടാകും.
മേടം രാശിക്കാർക്ക് ത്രിഗ്രഹി യോഗം രൂപപ്പെടുമ്പോൾ ഭാഗ്യമുണ്ടാകും. സാമ്പത്തികമായി നേട്ടമുണ്ടാകും. ജോലിയിൽ മാറ്റത്തിന് സാധ്യതയുണ്ട്.
മിഥുനം രാശിക്കാർക്ക് ഈ കാലയളവിൽ സാമ്പത്തിക നേട്ടമുണ്ടാകും. മുൻകാലങ്ങളിൽ നിങ്ങൾ നടത്തിയ നിക്ഷേപങ്ങളിൽ നിന്നുള്ള ആനുകൂല്യം ലഭിക്കും. കരിയറിലും വലിയ നേട്ടങ്ങളുണ്ടാകും.
കന്നി രാശിക്കാരുടെ ബിസിനസിൽ പുരോഗതിയുണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റമുണ്ടാകും. ആരോഗ്യ സ്ഥിതി മെച്ചപ്പെടും.
വൃശ്ചികം രാശിക്കാരുടെ വരുമാനം വർധിക്കും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടവർക്ക് ആനുകൂല്യം ലഭിക്കും. വിദ്യാർത്ഥികൾക്ക് ഇത് നല്ല സമയമാണ്. മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കും അനുകൂല സമയമാണ്.
ഈ സമയം ധനു രാശിക്കാരുടെ കരിയറിന് ഗുണം ചെയ്യും. സാമ്പത്തിക നേട്ടമുണ്ടാകും
മീനം രാശിക്കാർക്ക് ബിസിനസിൽ പുരോഗതിയുണ്ടാകും. പുതിയ ബിസിനസ് തുടങ്ങാൻ അനുകൂല സമയമാണിത്. വരുമാനം വർധിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)