വാഹനമേഖലയില്‍ വന്‍ വിപ്ലവങ്ങളാണ് ഈ വര്‍ഷം കടന്നുവരാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വിപ്ലവങ്ങള്‍ ആരൊക്കെ ആകും കൊണ്ടുവരിക എന്നതാണ് ചോദ്യം.
മാറ്റങ്ങള്‍ കൊണ്ടുവരണമെങ്കില്‍ അതിനാവശ്യമായ ഗവേഷണങ്ങളും അതിന് ചെലവാക്കാന്‍ പണവും വേണം. ഏറ്റവും അധികം മാര്‍ക്കറ്റ് ക്യാപിറ്റല്‍ ഉള്ള പത്ത് കാര്‍ നിര്‍മാണ കമ്പനികളുടെ പട്ടിക ഫോര്‍ബ്‌സ് മാസിക പുറത്ത് വിട്ടിട്ടുണ്ട്.
ഇലോണ്‍ മസ്‌കിന്റെ ടെസ്ല തന്നെയാണ് മാര്‍ക്കറ്റ് ക്യാപിറ്റലിന്റെ കാര്യത്തില്‍ ഒന്നാമത്. 565.95 ബില്യണ്‍ ആണ് മാര്‍ക്കറ്റ് ക്യാപിറ്റല്‍. 42,448.25 ബില്യണ്‍ ഇന്ത്യ രൂപ.
രണ്ടാം സ്ഥാനത്തുള്ളത് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട ആണ്. 298.14 ബില്യണ്‍ ഡോളര്‍ ആണ് മാര്‍ക്കറ്റ് ക്യാപിറ്റല്‍. ഇന്ത്യന്‍ രൂപയില്‍ നോക്കിയാല്‍ 22,361.55 ബില്യണ്‍ രൂപ.
ചൈനീസ് വാഹന നിര്‍മാതാക്കളാണ് ബിവൈഡി. ബില്‍ഡ് യുവര്‍ ഡ്രീം എന്നതിന്റെ ചുരുക്കമാണ് ബിവൈഡി. 87.54 ബില്യണ്‍ ഡോളര്‍ ആണ് മാര്‍ക്കറ്റ് ക്യാപിറ്റല്‍.
ജര്‍മന്‍ വാഹന നിര്‍മാതാക്കളായ പോര്‍ഷെ ആണ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ളത്. 81.68 ബില്യണ്‍ ഡോളര്‍ ആണ് മാര്‍ക്കറ്റ് ക്യാപിറ്റല്‍.
ആഡംബരത്തിന്റെ അവസാന വാക്കായ ജര്‍മന്‍ വാഹന കമ്പനിയാണ് മേഴ്‌സിഡെസ് ബെന്‍സ്. 79.23 കോടി രൂപയാണ് ഇവരുടെ മാര്‍ക്കറ്റ് ക്യാപിറ്റല്‍.
ഇറ്റാലിയന്‍ ആഡംബര സ്‌പോര്‍ട്‌സ് വാഹന നിര്‍മാതാക്കളാണ് ഫെരാരി. 75.02 ബില്യണ്‍ ഡോളര്‍ ആണ് ഇവരുടെ മാര്‍ക്കറ്റ് ക്യാപിറ്റല്‍.
മറ്റൊരു ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ് വാഗണ്‍ ആണ് പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ളത്. 72.29 ബില്യണ്‍ ഡോളര്‍ ആണ് ഇവരുടെ മാര്‍ക്കറ്റ് ക്യാപിറ്റല്‍.
ഫിയറ്റും പിഎസ്എ ഗ്രൂപ്പും ലയിച്ച് രൂപീകരിച്ച മള്‍ട്ടി നാഷണല്‍ ഓട്ടോമോട്ടീവ് കമ്പനിയാണ് സ്റ്റെലാന്റിസ്. 68.74 ബില്യണ്‍ ഡോളര്‍ ആണ് ഇവരുടെ മാര്‍ക്കറ്റ് ക്യാപിറ്റല്‍.
ബിഎംഡബ്ല്യുവും ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളാണ്. 66.40 ബില്യണ്‍ ഡോളര്‍ ആണ് ഇവരുടെ മാര്‍ക്കറ്റ് ക്യാപിറ്റല്‍.
ചൈനീസ് ടെക്‌നോളജി ഭീമന്‍മാരായ ഷവോമി അടുത്തിടെയാണ് വാഹന നിര്‍മാണ് രംഗത്തേക്ക് കടന്നുവന്നത്. 63.71 ബില്യണ്‍ ഡോളര്‍ ആണ് ഇവരുടെ മാര്‍ക്കറ്റ് ക്യാപിറ്റല്‍.