Lungs

മലിനമായ വായു ശ്വസിക്കുന്നതിലൂടെ അത് നമ്മുടെ ശ്വാസകോശത്തിന് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഭക്ഷണത്തിലൂടെ ശ്വാസകോശത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താം. ആരോ​ഗ്യകരമായ ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം...

';

ഇലക്കറി

ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിന്‍ സി, ഇ പോലുള്ള പോഷണങ്ങള്‍ അടങ്ങിയ ഇലക്കറികൾ ശ്വാസകോശത്തെ സംരക്ഷിക്കുന്നു

';

ബെറി പഴങ്ങള്‍

സ്‌ട്രോബെറി, ബ്ലൂബെറി പോലുള്ള പഴങ്ങളിൽ ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ശ്വാസകോശത്തിന്റെ ആരോ​ഗ്യത്തിന് മികച്ചതാണ്

';

വെളുത്തുള്ളി

വെളുത്തുള്ളി കഴിക്കുന്നത് നീര്‍ക്കെട്ടും അണുബാധകള്‍ക്കുമുള്ള സാധ്യത കുറയ്‌ക്കുന്നു

';

മഞ്ഞള്‍

മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിൻ എന്ന സംയുക്തത്തിന് ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുണ്ട്‌. മലിന വസ്തുക്കളിൽ നിന്ന് ഇത് ശ്വാസകോശത്തെ സംരക്ഷിക്കുന്നു

';

ഇഞ്ചി‌

ഇഞ്ചിയിലെ ജിന്‍ജെറോളിന് ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുണ്ട്. ഇത്‌ വായു കടന്നു പോകുന്ന വഴികളിലെ നീര്‍ക്കെട്ട്‌ കുറയ്‌ക്കാന്‍ സഹായിക്കും

';

ഗ്രീന്‍ ടീ

ആന്റി ഓക്‌സിഡന്റുകളും പോളിഫെനോളുകളും അടങ്ങിയ ഗ്രീന്‍ ടീ നീര്‍ക്കെട്ട്‌ കുറയ്ക്കാൻ സഹായിക്കുന്നു. അതിലൂടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു

';

ഓറഞ്ച്‌

ഓറഞ്ച്‌ പോലുള്ള സിട്രസ്‌ പഴങ്ങളില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ സി ശ്വാസകോശ അണുബാധകളില്‍ നിന്ന്‌ സംരക്ഷിക്കുന്നു

';

നട്‌സ്‌

ആല്‍മണ്ട്‌, വാള്‍നട്ട്‌ പോലുള്ള നട്‌സുകളില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ശ്വാസകോശ രോഗങ്ങളുടെ സാധ്യത കുറയ്‌ക്കുന്നു

';

ആപ്പിൾ

ആപ്പിളിൽ ഫ്‌ളാവനോയ്‌ഡുകളും ആന്റിഓക്‌സിഡന്റുകളും ധാരാളമുണ്ട്. ശ്വാസകോശത്തിന്റെ ആരോഗ്യത്തെ ഇത് മെച്ചപ്പെടുത്തുന്നു

';

VIEW ALL

Read Next Story