Anti-ageing

യുവത്വം തുളുമ്പുന്ന ചർമ്മം സ്വന്തമാക്കാം! ഈ ഫ്രൂട്സ് കഴിച്ച് നോക്കൂ...

Zee Malayalam News Desk
Oct 12,2024
';

മാതളനാരങ്ങ

മാതളനാരങ്ങയിൽ വിറ്റാമിൻ സി, പോളിഫിനോളുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിന് ഇറുക്കവും ചെറുപ്പം നല്‍കുന്ന കൊളാജന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു.

';

പപ്പായ

പപ്പായ ചര്‍മത്തിന് ചെറുപ്പവും തിളക്കവും നല്‍കുന്നു. ഇതിലെ വിറ്റാമിൻ സി, വൈറ്റമിന്‍ എ, പാപ്പെയ്ന്‍ എന്നിവയെല്ലാം മൃതചര്‍മകോശങ്ങളെ നീക്കാന്‍ സഹായിക്കുന്നു.

';

തണ്ണിമത്തന്‍

തണ്ണിമത്തന്‍ ചര്‍മത്തിന് ചെറുപ്പം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിലെ വിറ്റാമിന്‍ എ, ബി, സി, ലൈക്കോപീന്‍, അമിനോആസിഡുകള്‍ എന്നിവ തന്നെ ചര്‍മത്തിന് ഈര്‍പ്പം നല്‍കാന്‍ സഹായിക്കുന്നു.

';

പേരയ്ക്ക

വിറ്റാമിന്‍ സി, എ, ലോക്കോപീന്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാൽ സമ്പന്നമാണ് പേരയ്ക്ക. ഇവ ചര്‍മത്തിന് സംരക്ഷണം നല്‍കുകയും ഫ്രീ റാഡിക്കലുകളില്‍ നിന്നും കാക്കുകയും ചെയ്യുന്നു.

';

ബെറിപ്പഴങ്ങൾ

ആരോഗ്യവും സൗന്ദര്യവുമുള്ള ചർമ്മം നേടുന്നതിന് ബെറിപ്പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്. ഇവയിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ, നാരുകൾ, പോഷകങ്ങൾ എന്നിവ മുഖക്കുരു, അകാല വാർദ്ധക്യം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തടയുന്നു.

';

അവക്കാഡോ

വിറ്റാമിനുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ അവക്കാഡോ കഴിക്കുന്നത് ചര്‍മ്മത്തിലെ ചുളിവുളെ തടയാനും മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാനും സഹായിക്കും.

';

കിവിപ്പഴം

വിറ്റാമിൻ സി, വിറ്റാമിൻ ഇ, ആന്റിഓക്സിഡന്റുകൾ തുടങ്ങിയവയാൽ സമ്പന്നമാണ് കിവി. ഇവ ചർമ്മത്തെ സംരക്ഷിക്കുകയും പ്രായത്തിന്റെ ലക്ഷണങ്ങൾ മാറ്റുകയും ചെയ്യുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story