Chanakya Niti

ചാണക്യനീതി: ഭാര്യാഭര്‍ത്താക്കന്മാരുടെ ഈ സ്വഭാവങ്ങൾ മാത്രം മതി നിങ്ങളുടെ കുടുംബം തകരാൻ!

Zee Malayalam News Desk
Oct 13,2024
';

ബന്ധം

ലോകത്തിലെ ഏറ്റവും മികച്ച ബന്ധങ്ങളില്‍ ഒന്നാണ് ഭാര്യാഭര്‍തൃ ബന്ധം. രണ്ടുപേരും ശരിയായി പരസ്പരം മനസ്സിലാക്കിയാല്‍ ആ ബന്ധം തകരാതെ സൂക്ഷിക്കാം.

';

ചാണക്യ നീതി

ചാണക്യന്‍ തന്റെ ചാണക്യ നീതിയില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധത്തെ ഗൗരവമായി എടുത്തുകാണിച്ചിട്ടുണ്ട്. ദാമ്പത്യജീവിതത്തെ നശിപ്പിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് ചാണക്യനീതിയില്‍ പരാമർശിക്കുന്നു.

';

ബഹുമാനം

ഭാര്യാഭര്‍തൃ ബന്ധത്തില്‍ ബഹുമാനം ഇല്ലാത്തത്, ബന്ധം തകരുന്നതിന് കാരണമാകുന്നുവെന്ന് ചാണക്യ നിതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ബന്ധത്തില്‍ ബഹുമാനവം ഇല്ലാതാകുമ്പോള്‍, അവിടെ പിരിമുറുക്കവും കളങ്കവും ഉണ്ടാകുന്നു.

';

സംശയം

സംശയം പലപ്പോഴും ബന്ധത്തെ നശിപ്പിക്കുന്നു. അതിനാൽ ഭര്‍ത്താവും ഭര്‍ത്താവും തമ്മിലുള്ള ബന്ധത്തില്‍ സംശയത്തിന് ഇടമില്ലെന്ന് ചാണക്യന്‍ വിശ്വസിക്കുന്നു.

';

നുണ

ഭാര്യാഭര്‍തൃ ബന്ധത്തില്‍ നുണയ്ക്ക് സ്ഥാനമില്ല. കുടുംബജീവിതത്തില്‍ നുണകള്‍ കടന്നു വന്നാൽ അവിടെ പ്രശ്നങ്ങൾ വരുമെന്ന് ഉറപ്പാണ്.

';

അഹന്ത

ഭാര്യാഭര്‍തൃ ബന്ധത്തില്‍ ഈഗോ കടന്നുവന്നാല്‍ ബന്ധം തകരുമെന്ന് ഉറപ്പാണ്. ചാണക്യ നിയമമനുസരിച്ച്, ഒരു ബന്ധത്തില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും തുല്യ അവകാശമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, അവിടെ ഈഗോയ്ക്ക് സ്ഥാനമില്ല.

';

ആശയവിനിമയം

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധത്തില്‍ ആശയവിനിമയ വിടവ് ഉണ്ടാകരുത്. ഇത് ബന്ധത്തെ ദുര്‍ബലമാക്കുന്നു. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിൽ പരസ്പരം മനസ്സ്തുറന്ന് സംസാരിക്കണം.

';

തരംതാഴ്ത്തുക

ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് ബന്ധത്തില്‍ ബഹുമാനവും മാന്യതയും ഉണ്ടാകണം. പരസ്പരം തരംതാഴ്ത്തരുത്. ഒരാളുടെ ബലഹീനത മറ്റൊരാൾ ആയുധമാക്കരുത്. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.)

';

VIEW ALL

Read Next Story