നല്ല പഴുത്ത മാമ്പഴത്തിൻ്റെ നിറത്തോട് സാമ്യമുള്ള ഒരു ചെറിയ പഴമാണ് ആപ്രിക്കോട്ട്. ഉണക്കിയോ അല്ലാതെയോ എങ്ങനെ കഴിച്ചാലും ഗുണമേയുള്ളു. ഡ്രൈഡ് ആപ്രിക്കോട്ട് ഡയറ്റിൽ ഉൾപ്പെടുത്തിയാലുള്ള ഗുണങ്ങൾ ഇതാ.
ഡ്രൈഡ് ആപ്രിക്കോട്ടിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ ഇത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.
ധാരാളം നാരുകളാണ് ഡ്രൈഡ് ആപ്രിക്കോട്ടിൽ അടങ്ങിയിരിക്കുന്നത്. ഇത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ തടയാനും ഏറെ സഹായിക്കുന്നു.
നേത്രാരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ എയും വിറ്റാമിൻ ഇയും ഡ്രൈഡ് ആപ്രിക്കോട്ടിൽ അടങ്ങിയിരിക്കുന്നതിനാൽ ഇത് കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.
എല്ലുകൾക്ക് ബലം വയ്ക്കുന്നതിന് ആവശ്യമായ കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ഡ്രൈഡ് ആപ്രിക്കോട്ടിൽ ഉണ്ട്. ഇത് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
നമ്മുടെ ഡയറ്റിൽ ഡ്രൈഡ് ആപ്രിക്കോട്ട് ഉൾപ്പെടുത്തുന്നത് ചർമ്മാരോഗ്യ സംരക്ഷണത്തിന് ഏറെ ഗുണം ചെയ്യും.
ശരീരത്തിൽ അയൺ കുറവാണെങ്കിൽ അത് വിളർച്ചയിലേക്ക് നയിക്കും. അയൺ അടങ്ങിയ ഡ്രൈഡ് ആപ്രിക്കോട്ട് കഴിക്കുന്നത് വിളർച്ചയെ തടയും.
ഹൃദയാരോഗ്യ സംരക്ഷണത്തിന് ഡ്രൈഡ് ആപ്രിക്കോട്ട് ഡയറ്റിൽ ഉൾപ്പെടുന്നത് വളരെയേറെ സഹായിക്കുന്നു.