Dried Apricot

നല്ല പഴുത്ത മാമ്പഴത്തിൻ്റെ നിറത്തോട് സാമ്യമുള്ള ഒരു ചെറിയ പഴമാണ് ആപ്രിക്കോട്ട്. ഉണക്കിയോ അല്ലാതെയോ എങ്ങനെ കഴിച്ചാലും ​ഗുണമേയുള്ളു. ഡ്രൈഡ് ആപ്രിക്കോട്ട് ഡയറ്റിൽ ഉൾപ്പെടുത്തിയാലുള്ള​ ​ഗുണങ്ങൾ ഇതാ.

';

രക്തസമ്മർദ്ദം

ഡ്രൈഡ് ആപ്രിക്കോട്ടിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ ഇത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

';

ദഹനം

ധാരാളം നാരുകളാണ് ഡ്രൈഡ് ആപ്രിക്കോട്ടിൽ അടങ്ങിയിരിക്കുന്നത്. ഇത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ തടയാനും ഏറെ സഹായിക്കുന്നു.

';

കണ്ണുകളുടെ ആരോ​ഗ്യം

നേത്രാരോ​ഗ്യത്തിന് ആവശ്യമായ വിറ്റാമിൻ എയും വിറ്റാമിൻ ഇയും ഡ്രൈഡ് ആപ്രിക്കോട്ടിൽ അടങ്ങിയിരിക്കുന്നതിനാൽ ഇത് കഴിക്കുന്നത് കണ്ണുകളുടെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നു.

';

എല്ലുകളുടെ ആരോ​ഗ്യം

എല്ലുകൾക്ക് ബലം വയ്ക്കുന്നതിന് ആവശ്യമായ കാത്സ്യം, പൊട്ടാസ്യം, മ​ഗ്നീഷ്യം എന്നിവ ഡ്രൈഡ് ആപ്രിക്കോട്ടിൽ ഉണ്ട്. ഇത് കഴിക്കുന്നത് എല്ലുകളുടെ ആരോ​ഗ്യത്തിന് നല്ലതാണ്.

';

ചർമ്മ സംരക്ഷണം

നമ്മുടെ ഡയറ്റിൽ ഡ്രൈഡ് ആപ്രിക്കോട്ട് ഉൾപ്പെടുത്തുന്നത് ചർമ്മാരോ​ഗ്യ സംരക്ഷണത്തിന് ​ഏറെ ​ഗുണം ചെയ്യും.

';

വിളർച്ച

ശരീരത്തിൽ അയൺ കുറവാണെങ്കിൽ അത് വിളർച്ചയിലേക്ക് നയിക്കും. അയൺ അടങ്ങിയ ഡ്രൈഡ് ആപ്രിക്കോട്ട് കഴിക്കുന്നത് വിളർച്ചയെ തടയും.

';

ഹൃദയാരോ​ഗ്യം

ഹൃദയാരോ​ഗ്യ സംരക്ഷണത്തിന് ഡ്രൈഡ് ആപ്രിക്കോട്ട് ഡയറ്റിൽ ഉൾപ്പെടുന്നത് വളരെയേറെ സഹായിക്കുന്നു.

';

VIEW ALL

Read Next Story