നാരങ്ങാ തൊലി കളയരുതേ... ഗുണങ്ങൾ ഏറെ!
ചെറുനാരങ്ങ നമ്മുടെ ആരോഗ്യത്തിനും ചർമ്മത്തിനും വല്ലനല്ലതാണ്. എന്നാൽ നാരങ്ങ തൊലിയിലും ഉണ്ട് ഏറെ ഗുണം എന്നറിയുന്നവർ വളരെ വിരളമായിരിക്കും.
നമ്മളിൽ പലരും നാരങ്ങ പിഴിഞ്ഞ ശേഷം തൊലി കളയുന്നവരായിരിക്കും അല്ലെ. എന്നാൽ ഇനി അത് വേണ്ട... നാരങ്ങാ തൊലിയിലുമുണ്ട് നിറയെ ഗുണങ്ങൾ, അറിയാം....
റഫ്രിജറേറ്റർ, ചവറ്റുകുട്ട എന്നിവയിലെ മണം കളയാൻ നാരങ്ങ തൊലി നല്ലതാണ്. ദുർഗന്ധം ആഗിരണം ചെയ്ത് നല്ല മണം നൽകാൻ നാരങ്ങ തൊലിയ്ക്ക് കഴിയും. നാരങ്ങ തൊലിയിൽ ബേക്കിംഗ് സോഡ വിതറി വേണം വയ്ക്കാൻ. ഏതാനും ആഴ്ചകൾ കൂടുമ്പോൾ നാരങ്ങയുടെ തൊലികൾ മാറ്റുക
നാരങ്ങായിലെ നീര് പിഴിഞ്ഞെടുത്ത ശേഷവും ഇതിന്റെ തൊലി ഭക്ഷണത്തിന് രുചി പകരാൻ സാഹായിക്കും. ജ്യൂസ് പിഴഞ്ഞെടുത്ത ശേഷം തൊലി നന്നായി നേർത്ത രീതിയിൽ മുറിച്ചെടുത്ത് ഉണ്ടാക്കിയും സൂക്ഷിക്കാം
നാരങ്ങ തൊലികളിൽ പ്രകൃതിദത്ത എണ്ണകളും സിട്രിക് ആസിഡും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് രാസവസ്തുക്കൾ അടങ്ങിയ ക്ലീനിംഗ് ഉൽപ്പന്നങ്ങൾക്ക് പകരമായും ഉപയോഗിക്കാം. ഉപയോഗിച്ച നാരങ്ങ തൊലി ഒരു പാത്രത്തിൽ വയ്ക്കുക, ഇതിലേക്ക് വിനാഗിരി ഒഴിക്കാം. ഈ മിശ്രിതം ഒരാഴ്ച അങ്ങനെ വെയ്ക്കുക. ശേഷം ഈ ദ്രാവകം അരിച്ചെടുക്കുക. കൗണ്ടർടോപ്പുകൾ, സിങ്കുകൾ, ഗ്ലാസ് പ്രതലങ്ങൾ എന്നിവ കഴുകാൻ ഈ നാരങ്ങ കലർന്ന വിനാഗിരി വെള്ളത്തിൽ ലയിപ്പിച്ച് ഉപയോഗിക്കാം
നാരങ്ങ തൊലികളിൽ ആൻ്റിഓക്‌സിഡൻ്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കും. പിഴിഞ്ഞെടുത്ത നാരങ്ങയുടെ തൊലി വലിച്ചെറിയാതെ നിങ്ങളുടെ കൈമുട്ടുകളിലോ കാൽമുട്ടുകളിലോ ചർമ്മത്തിൻ്റെ മറ്റേതെങ്കിലും പരുക്കൻ പാടുകളിലോ തടവിക്കൊടുക്കുന്നത് നല്ലതാണ്. ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കും
നാരങ്ങയുടെ ശക്തമായ മണം ഉറുമ്പുകളും കൊതുകുകളും ഉൾപ്പെടെയുള്ള പല പ്രാണികളേയും പറപ്പിക്കും. വാതിലുകളും ജനലുകളും പോലുള്ള സ്ഥലങ്ങളിൽ നാരങ്ങ തൊലി വെയ്ക്കാം