ദിവസേന അര മണിക്കൂര്‍ എങ്കിലും നടക്കുക എന്നത് ഒരു ശീലമാക്കിയാല്‍ ഒത്തിരിയേറെ അസുഖങ്ങളില്‍ നിന്നും നമുക്ക് രക്ഷപെടാം..
ദിവസേന നടക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ നിരവധിയാണ്
വേഗതയുള്ള നടത്തം കലോറി എരിയുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കും. മാത്രമല്ല ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലമായിരിക്കാനും സഹായിക്കും.
ദിവസേന 30 മിനിറ്റ് നടക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായകമാണ്. പതിവായുള്ള നടത്തം ഓര്‍മശക്തിയെ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നതിനും നടത്തം സഹായിക്കുന്നു.
നടത്തം ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുകയും ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുകയും ചെയ്യും. ശാരീരികവും, മാനസികവും, വൈകാരികവുമായ ആരോഗ്യത്തിനും ഇത് മികച്ചതാണ്.