മസ്തിഷ്ക ആരോഗ്യം മികച്ചതാക്കാൻ ഈ ഭക്ഷണങ്ങൾ മികച്ചത്
പ്രായമാകുമ്പോൾ മസ്തിഷ്ക കോശങ്ങളുടെ പ്രവർത്തനം മന്ദഗതിയിലാകും.
നട്സ് ആരോഗ്യകരമായ ലഘുഭക്ഷണങ്ങളാണ്. ഇവ തലച്ചോറിൻറെ ആരോഗ്യം വർധിപ്പിക്കും.
തലച്ചോറിലെ കോശങ്ങളുടെ വളർച്ചയെ സഹായിക്കുന്ന റൈബോഫ്ലേവിനും മറ്റ് സംയുക്തങ്ങളും ബദാമിൽ ഉണ്ട്. ഇത് ഓർമശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു.
വാൾനട്ട് ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങൾ വികസിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു.
മക്കാഡാമിയയിലെ ധാതുക്കൾ പ്രായം വർധിക്കുമ്പോഴുണ്ടാകുന്ന ഓർമ്മക്കുറവിനെ പ്രതിരോധിക്കുന്നു.
മസ്തിഷ്ക പ്രവർത്തനങ്ങൾ മികച്ചതാക്കുന്നതിന് സഹായിക്കുന്ന നട്സുകളിൽ ഒന്നാണ് പിസ്ത.
മഗ്നീഷ്യം, സിങ്ക് എന്നിവയാൽ സമ്പന്നമായ അണ്ടിപ്പരിപ്പ് തലച്ചോറിൻറെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു.