പെട്ടെന്ന് ഭാരം കുറയുക
അധികമായി ഭാരം കുറയുന്നത് പ്രമേഹത്തിനുള്ള ലക്ഷണമാകാം. ശരീരത്തിലെ ഇൻസുലിന്റെ കുറവ് രക്തത്തിൽ നിന്ന് ഗ്ലൂക്കോസ് വലിച്ചെടുക്കാനുള്ള കഴിവ് കുറയ്ക്കും. ഇത് ശരീരഭാരം കുറയുന്നതിന് കാരണമാകുന്നു.
കാഴ്ച ശക്തി കുറയുക
രക്തത്തിലെ പഞ്ചസാരയുടെ അളവിലെ ഏറ്റക്കുറച്ചിലുകൾ കണ്ണിലെ ലെൻസിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു.
പതിവായി ഉണ്ടാകുന്ന അണുബാധകൾ
തുടർച്ചയായി രോഗങ്ങൾ ഉണ്ടാകുന്നത് പ്രമേഹ ലക്ഷണമാകാം. ഇത് രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയും അണുബാധ സാധ്യത കൂട്ടുകയും ചെയ്യുന്നു.
മുറിവ് ഉണങ്ങാനുള്ള കാലതാമസം
രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് രക്തയോട്ടത്തെ തടയുകയും ഞരമ്പുകളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് മുറിവുണങ്ങുന്ന വേഗത മന്ദഗതിയിലാക്കുന്നു.
ചർമ്മ പ്രശ്നങ്ങൾ
വരണ്ട ചർമ്മം, അസഹ്യമായ ചൊറിച്ചിൽ എന്നിവ പ്രമേഹത്തിന്റെ ലക്ഷണങ്ങളാവാം. കഴുത്ത്, കക്ഷം, അടിവയർ എന്നിവയിലുണ്ടാകുന്ന നിറ വ്യത്യാസവും പ്രമേഹത്തിന്റെ സൂചനകളാണ്.
പതിവായി ക്ഷീണം അനുഭവപ്പെടുക
വളരെ എളുപ്പത്തിൽ ക്ഷീണം തോന്നുന്നതും മിക്കപ്പോഴും ക്ഷീണിതരാകുന്നതും പ്രമേഹം മൂലമുള്ള നിർജ്ജലീകരണം, വൃക്ക തകരാറുകൾ എന്നിവയുടെ അനന്തര ഫലങ്ങളാകാം.