ദിവസവും 12 യോഗാസനങ്ങൾ ചെയ്യുന്നത് പേശികളെയും ലിഗമെന്റുകളെയും ബലപ്പെടുത്തുന്നു.
സൂര്യനമസ്കാരം ചെയ്യുന്നത് ശരീരത്തിലെ കലോറി കുറയ്ക്കാൻ സഹായിക്കും. നിത്യേന ഇത് ചെയ്യുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.
നിത്യേന സൂര്യനമസ്കാരം ചെയ്യുമ്പോൾ ശരീരത്തിലുടനീളം രക്തചംക്രമണവും ഓക്സിജൻ വിതരണവും മെച്ചപ്പെടുത്തുന്നു.
സൂര്യനമസ്കാരത്തിലെ ആസനങ്ങൾ കുടലിൻ്റെയും ദഹനവ്യവസ്ഥയുടെയും മികച്ച പ്രവർത്തനത്തെ സഹായിക്കുന്നു. കുടൽ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് സൂര്യനമസ്കാരം അനുയോജ്യമാണ്.
സൂര്യനമസ്കാരം ദിവസവും ചെയ്യുന്നത് ആർത്തവചക്രം ക്രമീകരിക്കാനും ആർത്തവവേദനകൾ കുറയ്ക്കാനും സഹായിക്കും. ഹോർമോൺ ആരോഗ്യം മെച്ചപ്പെടുത്താനും സൂര്യനമസ്കാരം ചെയ്യുന്നത് ഗുണം ചെയ്യും.
മനസ്സിനും ശരീരത്തിനും വിശ്രമം നൽകുന്നതിനോടൊപ്പം ഉറക്കം മെച്ചപ്പെടുത്താനും സൂര്യനമസ്കാരം സഹായിക്കുന്നു. അതോടൊപ്പം സമ്മർദ്ദം കുറയ്ക്കാനും ചെയ്യുന്ന പ്രവർത്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സൂര്യനമസ്കാരം ചെയ്യുന്നതിലൂടെ കഴിയുന്നു.
സൂര്യനമസ്കാരം നിത്യേന പരിശീലിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും പരിക്കുകളിൽ നിന്നും വേഗം മുക്തി നേടാനും സഹായിക്കും.