പെട്ടെന്ന് ഭാരം കുറയുക

';

അധികമായി ഭാരം കുറയുന്നത് പ്രമേഹത്തിനുള്ള ലക്ഷണമാകാം. ശരീരത്തിലെ ഇൻസുലിന്റെ കുറവ് രക്തത്തിൽ നിന്ന് ഗ്ലൂക്കോസ് വലിച്ചെടുക്കാനുള്ള കഴിവ് കുറയ്ക്കും. ഇത് ശരീരഭാരം കുറയുന്നതിന് കാരണമാകുന്നു.

';

കാഴ്ച ശക്തി കുറയുക

';

രക്തത്തിലെ പഞ്ചസാരയുടെ അളവിലെ ഏറ്റക്കുറച്ചിലുകൾ കണ്ണിലെ ലെൻസിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു.

';

പതിവായി ഉണ്ടാകുന്ന അണുബാധകൾ

';

തുടർച്ചയായി രോ​ഗങ്ങൾ ഉണ്ടാകുന്നത് പ്രമേഹ ലക്ഷണമാകാം. ഇത് രോ​ഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയും അണുബാധ സാധ്യത കൂട്ടുകയും ചെയ്യുന്നു.

';

മുറിവ് ഉണങ്ങാനുള്ള കാലതാമസം

';

രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് രക്തയോട്ടത്തെ തടയുകയും ഞരമ്പുകളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് മുറിവുണങ്ങുന്ന വേഗത മന്ദ​ഗതിയിലാക്കുന്നു.

';

ചർമ്മ പ്രശ്നങ്ങൾ

';

വരണ്ട ചർമ്മം, അസഹ്യമായ ചൊറിച്ചിൽ എന്നിവ പ്രമേഹത്തിന്റെ ലക്ഷണങ്ങളാവാം. കഴുത്ത്, കക്ഷം, അടിവയർ എന്നിവയിലുണ്ടാകുന്ന നിറ വ്യത്യാസവും പ്രമേഹത്തിന്റെ സൂചനകളാണ്.

';

പതിവായി ക്ഷീണം അനുഭവപ്പെടുക

';

വളരെ എളുപ്പത്തിൽ ക്ഷീണം തോന്നുന്നതും മിക്കപ്പോഴും ക്ഷീണിതരാകുന്നതും പ്രമേഹം മൂലമുള്ള നിർജ്ജലീകരണം, വൃക്ക തകരാറുകൾ എന്നിവയുടെ അനന്തര ഫലങ്ങളാകാം.

';

VIEW ALL

Read Next Story