മാനസികാരോഗ്യം മികച്ചതാക്കാനും സമ്മർദ്ദം കുറയ്ക്കാനും ഡ്രൈ ഫ്രൂട്ട്സ്
ഭക്ഷണത്തിൽ ഡ്രൈ ഫ്രൂട്ട്സ് ചേർക്കുന്നത് മാനസികാരോഗ്യം മികച്ചതാക്കാൻ സഹായിക്കും.
എന്നാൽ ഡ്രൈ ഫ്രൂട്ട്സ് മിതമായി കഴിക്കേണ്ടത് പ്രധാനമാണ്.
മാനസികാരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്ന സിങ്കിൻറെ മികച്ച ഉറവിടമാണ് കശുവണ്ടി.
വാൽനട്ടിൽ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിൻറെ ആരോഗ്യത്തിന് നല്ലതാണ്. ഇത് വിഷാദരോഗ സാധ്യത കുറയ്ക്കുന്നു.
ഈന്തപ്പഴം സെറാടോണിൻറെ സ്വാഭാവിക ഉറവിടമാണ്. മാനസികാവസ്ഥ മികച്ചതാക്കുന്നതിനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും ഇത് മികച്ചതാണ്.
വിറ്റാമിൻ ഇ, മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പുഷ്ടമായ ബദാം മാനസികാവസ്ഥ മികച്ചതാക്കുന്നതിനും വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും നല്ലതാണ്.
പിസ്ത ആൻറി ഓക്സിഡൻറുകളാൽ സമ്പുഷ്ടമാണ്. ഇത് ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുന്നു.
പ്രൂൺസ് ദഹനത്തെ സഹായിക്കുന്നു. ഉണങ്ങിയ പ്ലംസ് ആണ് പ്രൂൺസ് എന്ന് അറിയപ്പെടുന്നത്. ഇവയിൽ നാരുകളും ആൻറി ഓക്സിഡൻറുകളും അടങ്ങിയിരിക്കുന്നു.