Kerala Tourism

വിനോദസഞ്ചാരകേന്ദ്രങ്ങളാൽ സമ്പന്നമാണ് നമ്മുടെ കേരളം. പ്രകൃതി വിഭങ്ങളാൽ അനുഗൃഹീതമായ നമ്മുടെ നാട്ടിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട ചില ഓഫ്ബീറ്റ് സ്ഥലങ്ങളുണ്ട്. ഉറപ്പായും കണ്ടിരിക്കേണ്ട ഈ സ്ഥലങ്ങൾ നോക്കിയാലോ.

';

നെല്ലിയാമ്പതി

പാലക്കാട് ജില്ലയിൽ മേഘങ്ങള്‍ ഓമനിക്കുന്ന നെല്ലിയാമ്പതി മലനിരകള്‍ ആരേയും ആകര്‍ഷിക്കുന്ന കാഴ്ചയാണ്. നല്ല കാലാവസ്ഥയ്ക്കൊപ്പം തേയില, ഏലം, കാപ്പി തോട്ടങ്ങളും കണ്ട് ആസ്വദിക്കാം. വന്യജീവികളുടെയും പക്ഷികളുടെയും ആവാസകേന്ദ്രമാണിവിടം.

';

പൊന്മുടി

തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന പൊന്മുടി കാട്ടുപൂക്കളും, ചിത്രശലഭങ്ങളും, അരുവികളും, വെള്ളചാട്ടങ്ങളും ഒക്കെയായി സമ്പന്നമാണ്. ട്രെക്കിങ് നടത്താൻ താത്പര്യമുള്ളവർക്ക് ഒരു പറുദ്ദീസയാണ് പൊന്മുടി.

';

സൈലൻ്റ് വാലി

യുനെസ്‌കോ ലോകപൈതൃക പദവി നൽകിയ വനപ്രദേശമാണ് പാലക്കാട് സ്ഥിതി ചെയ്യുന്ന സൈലന്റ് വാലി. സസ്യജാലങ്ങളുടെയും മൃഗങ്ങളുടെയും ഒരു വലിയ ലോകമാണ് ഈ ദേശീയോദ്യാനം. ചീവീടുകളുടെ സാന്നിദ്ധ്യം ഇവിടെയില്ലാത്തത് കൊണ്ടാണ് സൈലന്റ് വാലി എന്ന പേര് ലഭിച്ചത്.

';

തെന്മല

രാജ്യത്തെ തന്നെ ആദ്യത്തെ ആസൂത്രിത പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര പദ്ധതിയാണ് കൊല്ലത്ത് സ്ഥിതി ചെയ്യുന്ന തെന്മലയിലേത്. തോട്ടങ്ങളും, കുന്നുകളും, സ്വാഭാവിക വനങ്ങളും ഉള്‍പ്പെടുന്ന പ്രകൃതി ജാലകമാണ് തേൻ മല എന്ന തെന്മലയിലുള്ളത്

';

വേമ്പനാട് കായൽ

കേരള കായൽ ടൂറിസത്തിൻ്റെ ഹൃദയമാണ് വേമ്പനാട് കായൽ. ഓണക്കാലമെത്തുന്നതോടെ ആർപ്പുവിളികളുമായി വള്ളംകളി മത്സരങ്ങളും ഇവിടെ അരങ്ങേറും. റിസോര്‍ട്ടുകള്‍, ഹൗസ്ബോട്ടുകൾ, ബോട്ടിങ് എന്നിങ്ങനെ വേമ്പനാട് നീട്ടുന്നത് അനന്തസാധ്യതകളാണ്.

';

മാരാരി ബീച്ച്

ആലപ്പുഴയിലെ അധികം അറിയപ്പെടാത്ത ബീച്ച് ഡെസ്റ്റിനേഷനാണ് മാരാരി ബീച്ച്. തെങ്ങിൻതോപ്പുകളാൽ ചുറ്റപ്പെട്ട ഈ മനോഹരമായ ബീച്ചിൽ കടലിനെ ആസ്വദിക്കുന്നതിനോടൊപ്പം വാട്ടർ സ്പോർട്സിലും ഏർപ്പെടാം.

';

​ഗവി

സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒരു പ്രകൃതി സൗഹൃദ വിനോദ സഞ്ചാര പദ്ധതിയാണ് പത്തനംതിട്ടയിലെ ഗവിയിലേത്. ട്രെക്കിംഗ്, വന്യജീവി നിരീക്ഷണം, ഔട്ട് ഡോര്‍ ക്യാമ്പിംഗ്, വനയാത്രകള്‍ എന്നിവയാണ് ഇവിടത്തെ സവിശേഷതകള്‍.

';

VIEW ALL

Read Next Story