ശരീരഭാരം കുറയ്ക്കാം; നാൽപ്പതു കഴിഞ്ഞ സ്ത്രീകൾ ശ്രദ്ധിക്കൂ
സുഗന്ധവ്യഞ്ജനങ്ങൾ ഭക്ഷണത്തിൽ ചേർക്കുന്നത് ശരീരഭാരം കുറയ്ക്കാൻ എങ്ങനെ സഹായിക്കുമെന്ന് അറിയാം.
കായീൻ പെപ്പറിൽ കാപ്സെസിൻ എന്ന സംയുക്തം അടങ്ങിയിരിക്കുന്നു. ഇത് മെറ്റബോളിസം വർധിപ്പിക്കുന്നു.
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ ഉപാപചയ പ്രവർത്തനങ്ങളെ മികച്ചതാക്കുന്നു.
ജീരകം പ്രമേഹം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കാനും മെറ്റബോളിസം വർധിപ്പിക്കാനും മികച്ചതാണ്.
കുരുമുളകിൽ പോഷകങ്ങൾ ആഗിരണം ചെയ്യാനും ഉപാപചയം വർധിപ്പിക്കാനും സഹായിക്കുന്ന പെപ്പറിൻ പോലുള്ള സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു.
കടുക് വിത്തുകളിൽ കലോറി കുറവാണ്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മൈറോസിനേസ് എന്ന എൻസൈമുകൾ ഇതിൽ അടങ്ങിയിരിക്കുന്നു.
കറുവപ്പട്ട രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ആരോഗ്യകരമായ ഉപാപചയ നിരക്ക് നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
വെളുത്തുള്ളി കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുകയും ഉപാപചയനിരക്ക് വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഇഞ്ചിക്ക് തെർമോജെനിക് ഗുണങ്ങളുണ്ട്. ശരീര താപനില വർധിപ്പിക്കാനും ഉപാപചയ പ്രവർത്തനങ്ങൾ വർധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു.