ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ
കോഴിയിറച്ചി പ്രോട്ടീൻ സമ്പുഷ്ടമാണ്. ഗ്രിൽ ചെയ്ത ചിക്കൻ ബ്രെസ്റ്റ് പ്രോട്ടീൻ പ്രദാനം ചെയ്യുന്നു.
ഗ്രീക്ക് യോഗർട്ടിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. ഇതിനൊപ്പം നട്സ് ചേർക്കുന്നത് ആരോഗ്യകരമായ കൊഴുപ്പും ലഭിക്കാൻ സഹായിക്കുന്നു.
ക്വിനോവ പ്രോട്ടീൻ സമ്പുഷ്ടമാണ്. പച്ചക്കറികൾ ചേർത്ത് ഇത് സാലഡ് രൂപത്തിൽ കഴിക്കുന്നത് കൂടുതൽ ഗുണം ചെയ്യും.
ടോഫു പ്രോട്ടീൻ സമ്പുഷ്ടമാണ്. കൂടുതൽ പോഷകങ്ങൾ ലഭിക്കാൻ പച്ചക്കറികളുമായി ചേർത്ത് കഴിക്കാം.
സാൽമണിൽ പ്രോട്ടീനും ഒമേഗ 3 ഫാറ്റി ആസിഡും ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു. ഇത് ഹൃദയത്തിൻറെ ആരോഗ്യത്തിന് മികച്ചതാണ്.
മുട്ടയുടെ വെള്ള പ്രോട്ടീൻ സമ്പുഷ്ടമാണ്. ഇതിൽ കൊഴുപ്പ് കുറവാണ്. പച്ചക്കറികളും ചേർത്ത് ഓംലറ്റ് ഉണ്ടാക്കുന്നത് കൂടുതൽ ഗുണം ചെയ്യും.
പയറിൽ പ്രോട്ടീനും നാരുകളും അടങ്ങിയിരിക്കുന്നു. ഇത് പോഷക സമ്പുഷ്ടമായ ഭക്ഷണമാണ്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.