Oats

ഓട്സ് ഇന്ന് ലോകമൊട്ടാകെ ഉപയോ​ഗിക്കുന്ന ഒരു സൂപ്പർഫുഡായിട്ട് ഉയർന്നുവന്നിട്ടുണ്ട്. പ്രഭാതഭക്ഷണമായി സാധാരണയായി കഴിക്കുന്ന ഈ ധാന്യം പോഷകങ്ങളാൽ നിറഞ്ഞതാണ്.

';

ഗുണങ്ങൾ

ഏത് പ്രായക്കാർക്കും കഴിക്കാവുന്ന ഭക്ഷണമായ ഓട്സിൽ ആവശ്യത്തിലധികം ഡയറ്ററി ഫൈബറും ധാതുക്കളും അടങ്ങിയിട്ടുണ്ട്. വ്യത്യസ്തമായ ഓട്സുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. നിങ്ങൾ കഴിക്കണ്ടതും അറിഞ്ഞിരിക്കണ്ടതുമായ വ്യത്യസ്ത ഓട്സുകൾ ഇവയാണ്.

';

ഹോൾ ​ഗ്രോട്ട് ഓട്സ്

ഏറ്റവും പ്രോട്ടീൻ സമ്പുഷ്ടമായ ഓട്‌സാണ് ഹോൾ ഗ്രോട്ട് ഓട്സ്. ഓട്സിൻ്റെ ഏറ്റവും ശുദ്ധമായ രൂപമാണിത്. ഇത് മികച്ച ഘടനയുള്ളതും പാചകം ചെയ്യാൻ കൂടുതൽ സമയമെടുക്കുന്നതുമാണ്. ടെക്സ്ച്ചർ വേറിട്ടുനിൽക്കാൻ നിങ്ങൾ ആ​ഗ്രഹിക്കുന്ന വിഭവങ്ങൾക്ക് ഈ ഓട്സ് ഉപയോ​ഗിക്കാവുന്നതാണ്.

';

റോൾഡ് ഓട്സ്

ഹോൾ ഓട്‌സ് ആവിയിൽ വേവിച്ച് തൊലികളഞ്ഞ് മൃദുവാക്കി റോളറുകൾക്കിടയിൽ അമർത്തി ഉണക്കി തയ്യാറാക്കുന്നതാണ് റോൾഡ് ഓട്‌സ്. ഓട്സിന്റെ എല്ല ഇനങ്ങളിലും വച്ച് ഏറ്റവും ജനപ്രിയം റോൾ‍ഡ് ഓട്സാണ്.

';

സ്റ്റീൽ - കട്ട് ഓട്സ്

ഹോൾ ഓട്‌സ് മൂർച്ചയുള്ള സ്റ്റീൽ ബ്ലേഡ് ഉപയോഗിച്ച് മുറിക്കുമ്പോൾ ഐറിഷ് ഓട്സ് എന്നും അറിയപ്പെടുന്ന സ്റ്റീൽ കട്ട് ഓട്‌സ് ലഭിക്കുന്നു. ഇവയിൽ അടങ്ങിയിട്ടുള്ള ഫൈബർ, അവശ്യ ബി വിറ്റാമിനുകൾ, ഇരുമ്പ് എന്നിവ നിങ്ങൾക്ക് ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുന്നു.

';

ക്വിക്ക് ഓട്സ്

റോൾഡ് ഓട്സിന് സമാനമായ ഒന്നാണ് ക്വിക്ക് ഓട്സ്. ക്വിക്ക് ഓട്സിന് റോൾഡ് ഓട്സിനെ അപേക്ഷിച്ച് കനം കുറവും വലിയ സർഫസ് ഏരിയയുമുണ്ട്. പാൻകേക്കിലും സ്മൂത്തികളിലും നിങ്ങൾക്ക് ഈ ഓട്സ് ചേർക്കാവുന്നതാണ്

';

ഇൻസ്റ്റൻ്റ് ഓട്സ്

ഇൻസ്റ്റന്റ് ഓട്‌സ് വളരെ നേർത്തതും കൂടുതൽ നേരം ആവി കയറ്റിയതും നിർജ്ജലീകരണം ചെയ്തതുമാണ്. ഇത് നിമിഷ നേരം കൊണ്ട് പാചകം ചെയ്യുവാൻ സാധിക്കുന്നതാണ്. ഇത് നന്നായി സംസ്കരിച്ച് വരുന്ന ഓട്സ് ആയതിനാൽ ഇവയ്ക്ക് മിക്ക പോഷകങ്ങളും നഷ്ടപ്പെടുന്നു.

';

VIEW ALL

Read Next Story