Dragon Fruit

വ്യത്യസ്ത ലുക്ക് മാത്രമല്ല, ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ കൂടി നൽകുന്ന ഒരു പഴമാണ് ഡ്രാ​ഗൺ ഫ്രൂട്ട് അഥവാ പിത്തായ പഴം. ഫ്ലേവനോയ്ഡുകൾ, ഫിനോളിക് ആസിഡ്, ബീറ്റാസയാനിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ഡ്രാഗൺ ഫ്രൂട്ട്.

';

ഡ്രാ​ഗൻ ഫ്രൂട്ട്

കള്ളിചെടി കുടുംബത്തിൽ നിന്ന് വന്ന ഒരു എക്സോട്ടിക്ക് പഴമായ ഡ്രാ​ഗൺ ഫ്രൂട്ട് ഇന്ന് കേരളത്തിൻ്റെ പല ഭാ​ഗങ്ങളിലും വലിയ രീതിയിൽ ഉത്പാദിപ്പിക്കുന്നുണ്ട്.

';

പ്രതിരോധശേഷി

ഡ്രാഗൺ ഫ്രൂട്ട് വിറ്റാമിൻ സിയുടെയും അയണിൻ്റെയും നല്ല ഉറവിടമായതിനാൽ, പ്രതിരോധശേഷി വർധിപ്പിച്ച് ആരോ​ഗ്യം നിലനിർത്താൻ സഹായിക്കുന്നു.

';

ദഹനം

ഡ്രാഗൺ ഫ്രൂട്ടിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനപ്രക്രിയ മെച്ചപ്പെടുത്താനും മലബന്ധം മാറാനുമെല്ലാം ഏറെ നല്ലതാണ്.

';

എല്ലുകളെ ശക്തിപ്പെടുത്തുന്നു

ഡ്രാ​ഗൺ ഫ്രൂട്ടിൽ പൊട്ടാസിയും, കാത്സ്യം, മ​ഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളുടെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

';

ഹൃദയാരോ​ഗ്യം

ഡ്രാ​ഗൺ ഫ്രൂട്ടിന് ചുവന്ന നിറം നൽകുന്ന ഘടകമായ ബീറ്റാലെയ്ൻ അടങ്ങിയിരിക്കുന്നു. ഇത് ചീത്ത കൊളസ്ട്രോൾ (LDL കൊളസ്ട്രോൾ) കുറച്ച് ഹൃദയത്തിൻ്റെ ആ​​രോ​ഗ്യം സംരക്ഷിക്കുന്നു.

';

പ്രമേഹം

​ധാരാളം നാരുകൾ അടങ്ങിയ ​ഡ്രാ​ഗൺ ഫ്രൂട്ട് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

';

ശരീരഭാരം

ഡ്രാഗൺ ഫ്രൂട്ടിൽ കൊളസ്ട്രോളും കലോറിയും വളരെ കുറവാണ്. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ഡ്രാ​ഗൺ ഫ്രൂട്ട് വളരെ നല്ലതാണ്.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല

';

VIEW ALL

Read Next Story