Dates: ഈന്തപ്പഴം

ഗർഭകാലത്ത് സ്ത്രീകൾ ഈന്തപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ഗർഭകാലത്ത് പലവിധ ആരോ​ഗ്യ ​ഗുണങ്ങളും നൽകുന്നു. ഈന്തപ്പഴം വിറ്റാമിനുകളാലും ധാതുക്കളാലും സമ്പന്നമാണ്. ഇതിൽ ഫൈബറും ധാരാളമുണ്ട്. കാൽസ്യം, വിറ്റാമിനുകൾ ബി6, കെ എന്നിവയാൽ ഈന്തപ്പഴത്തിന്റെ പോഷകമൂല്യം വർധിക്കുന്നു.

Zee Malayalam News Desk
Oct 28,2023
';

ഗർഭകാലത്ത് ഈന്തപ്പഴം

ഈന്തപ്പഴം കഴിക്കുന്നത് ​ഗർഭിണികളിൽ മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കും. ഈന്തപ്പഴം പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവയുൾപ്പെടെയുള്ള സുപ്രധാന ധാതുക്കളുടെ മികച്ച ഉറവിടമാണിതത്. രക്തസമ്മർദ്ദം നിയന്ത്രിതമാക്കുകയും വിളർച്ച തടയുകയും പേശികളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

';

ഊർജ്ജം

​ഗർഭകാലത്ത് സ്ത്രീകൾക്ക് കൂടുതൽ ഊർജം ആവശ്യമാണ്. ഈന്തപ്പഴം കഴിക്കുന്നത് ഊർജ്ജം വർദ്ധിപ്പിക്കും. അവയിൽ ഫ്രക്ടോസ്, സുക്രോസ്, ഗ്ലൂക്കോസ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴം സ്മൂത്തികളിൽ ചേർത്തോ അല്ലാതെയോ കഴിക്കാം.

';

ദഹനം

ഗർഭാവസ്ഥയിൽ ദഹനപ്രശ്‌നങ്ങൾ, ദഹനക്കേട്, മലബന്ധം എന്നിവ പതിവ് ലക്ഷണങ്ങളാണ്. നാരുകളാൽ സമ്പന്നമായ ഈന്തപ്പഴം മലബന്ധം പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. ഈന്തപ്പഴത്തിൽ ടാന്നിൻ അടങ്ങിയിട്ടുണ്ട്. ഇത് ദഹനനാളത്തിന്റെ വേദന കുറയ്ക്കാൻ സഹായിക്കും.

';

ശരീരഭാരം

ഗർഭാവസ്ഥയിൽ അമ്മയുടെയും ഗർഭസ്ഥ ശിശുവിന്റെയും ആരോഗ്യത്തിന് ആരോഗ്യകരമായ ഭാരം നിലനിർത്തേണ്ടതുണ്ട്. പോഷകങ്ങളാൽ സമ്പന്നമായ ഈന്തപ്പഴം ഗർഭകാലത്ത് ആരോഗ്യകരമായ ശരീരഭാരം വർദ്ധിപ്പിക്കാൻ സഹായിക്കും.

';

പ്രസവം

ഗർഭിണിയായിരിക്കുമ്പോൾ ഈന്തപ്പഴം കഴിക്കുന്നതിന്റെ ഏറ്റവും ആകർഷകമായ ഗുണങ്ങളിൽ ഒന്ന് പ്രസവം എളുപ്പമാക്കും എന്നതാണ്. പഠനങ്ങൾ അനുസരിച്ച്, പ്രസവത്തിന് മുമ്പുള്ള ആഴ്ചകളിൽ ഈന്തപ്പഴം കഴിക്കുന്നത് സെർവിക്കൽ ഡൈലേഷന് സഹായിക്കും. എന്നാൽ ഈ നിഗമനങ്ങളെ സാധൂകരിക്കുന്നതിന് കൂടുതൽ പഠനം ആവശ്യമാണ്.

';

VIEW ALL

Read Next Story