വെളുത്തുള്ളി

വെളുത്തുള്ളി എന്നുകേട്ടാൽ അലർജിയുള്ളവരും നമ്മുടെ കൂട്ടത്തിൽ ഉണ്ടാകും അല്ലെ? എന്നാലേ.. ദൈനംദിന ഭക്ഷണത്തിൽ വെളുത്തുള്ളി ചേർക്കുന്നത് എത്രമാത്രം ആരോ​ഗ്യകരമാണെന്ന് എത്രപേർക്കറിയാം?

Ajitha Kumari
Oct 28,2023
';

ഔഷധ ഗുണങ്ങൾ

വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങൾ അതിനെ വളരെ പ്രാധാന്യമുള്ള ഒരു സുഗന്ധവ്യഞ്ജനമാക്കി മാറ്റുന്നു. വെളുത്തുള്ളി നിങ്ങളുടെ ശരീരത്തിലെ ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും പ്രമേഹത്തെ എളുപ്പത്തിൽ നിയന്ത്രിക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും.

';

വെളുത്തുള്ളി

വെളുത്തുള്ളിയുടെ മണവും കുത്തലും കാരണം പച്ചയ്ക്ക് കഴിക്കുന്നത് അത്ര സുഖകരമാകില്ല. വെളുത്തുള്ളിയുടെ പരമാവധി പ്രയോജനങ്ങൾ നേടാനും വെളുത്തുള്ളി ശരിയായ രീതിയിൽ കഴിക്കാനും കഴിയുന്ന എളുപ്പവഴി അറിയാം...

';

ആന്റിഓക്‌സിഡന്റുകളുടെ ഗുണം

ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ ഗുണം വെളുത്തുള്ളിയിൽ ധാരാളമുണ്ട്. ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ സാന്നിധ്യം മൂലമുണ്ടാകുന്ന കോശങ്ങളുടെ കേടുപാടുകൾ പരിഹരിക്കാൻ സഹായിക്കും.

';

ധാതുക്കളുടെ മികച്ച ഉറവിടം

വെളുത്തുള്ളി ഫോസ്ഫറസ്, കാൽസ്യം, പൊട്ടാസ്യം, ഇരുമ്പ്, ചെമ്പ് തുടങ്ങിയ ധാതുക്കളുടെ മികച്ച ഉറവിടമാണ്. വിറ്റാമിൻ സി, വൈറ്റമിൻ ബി6 എന്നിവയും വെളുത്തുള്ളിയിലുണ്ട്.

';

രോഗപ്രതിരോധ ശേഷി

വെളുത്തുള്ളിയിലെ വൈറ്റമിൻ സി, ഇരുമ്പ് എന്നിവയുടെ സാന്നിധ്യം സ്വാഭാവികമായും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായകമാണ്. ശരീരത്തിന് മതിയായ ശക്തി നൽകുന്നതിനും സീസണൽ അണുബാധകൾക്കെതിരായ പ്രതിരോധം വർദ്ധിപ്പിക്കുന്നതിനും ഇത് സഹായകമാകും.

';

ശൈത്യകാലം

ദൈനംദിന ഭക്ഷണത്തിൽ വെളുത്തുള്ളി ചേർക്കുന്നത് ശൈത്യകാലത്ത് നിങ്ങളുടെ ശരീരത്തിന് ചൂട് നിലനിർത്താൻ സഹായിക്കും. മഞ്ഞുകാലത്ത് ഭക്ഷണത്തിൽ വെളുത്തുള്ളി ചേർക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പോഷകാഹാരം ലഭിക്കും.

';

പച്ചയ്ക്ക് കഴിക്കാം

പച്ച വെളുത്തുള്ളി വെറും വയറ്റിൽ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. വെളുത്തുള്ളിയിൽ അല്ലിസിൻ എന്ന ഘടകം അടങ്ങിയിട്ടുണ്ട്, ഇത് രക്തം കട്ടി കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കും.

';

വെളുത്തുള്ളി ചായ

പച്ച വെളുത്തുള്ളി കഴിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമായി തോന്നിയേക്കാം അതിനാൽ പ്രകൃതിദത്തമായ പ്രതിരോധശേഷി വർധിപ്പിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ വെളുത്തുള്ളി ടീ റെസിപ്പി അറിയുക.

';

ഈ ചായ ഉണ്ടാക്കാൻ

ഈ ചായ ഉണ്ടാക്കാൻ നിങ്ങൾ 1 വെളുത്തുള്ളി പൊട്ടിച്ച് 1 കപ്പ് വെള്ളം പാത്രത്തിലേക്ക് ചേർത്ത് കുറച്ച് സമയം തിളപ്പിക്കുക. ചായ ആവശ്യത്തിന് ചൂടായ ശേഷം ½ ടീസ്പൂൺ കറുവപ്പട്ട ചേർക്കുക. മിശ്രിതം 2 മിനിറ്റ് തിളക്കാൻ അനുവദിക്കുക, തീ ഓഫ് ചെയ്യുക. ശേഷം ഇത് ഒരു കപ്പിൽ ഒഴിച്ച് 1 ടീസ്പൂൺ തേനും ½ ടീസ്പൂൺ നാരങ്ങ നീരും ചേർക്കുക.

';

VIEW ALL

Read Next Story