Neem Tea: ആര്യവേപ്പ് എന്നാല്‍, സമ്പൂര്‍ണ്ണ ഔഷധശാല എന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്. അതിനു കാരണമുണ്ട്. അത്രയധികം ഗുണങ്ങളാണ് ഈ ചെടിയ്ക്കുള്ളത്.

';


ആര്യവേപ്പിന്‍റെ ഇലകൾ, വിത്ത്, തൊലി, എന്നിവയെല്ലാം ധാരാളം ഔഷധ ഗുണങ്ങൾ നിറഞ്ഞതാണ്‌. ആര്യവേപ്പ് നമ്മുടെ 'നല്ല ആരോഗ്യത്തെ' പ്രതിനിധാനം ചെയ്യുന്നു. മിക്ക വീടുകളിലും ഉണ്ടാവേണ്ട ഒരു വൃക്ഷമാണ് ആര്യവേപ്പ്.

';


സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ആര്യവേപ്പ് ഉത്തമമാണ്. വെറും വയറ്റില്‍ ആര്യവേപ്പില കഴിക്കുന്നത് പനി, ചുമ, കഫക്കെട്ട് തുടങ്ങിയവ മാറ്റാന്‍ സഹായിക്കുന്നു. ശ്വസനസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു ഒറ്റമൂലിയാണ് ആര്യവേപ്പില.

';


ആര്യവേപ്പിലയും പച്ചമഞ്ഞളും ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തില്‍ സ്ഥിരമായി കുളിച്ചാല്‍ എല്ലാവിധ ത്വക്ക് രോഗങ്ങള്‍ക്കും ശമനമുണ്ടാകും. ഫംഗസ് അണുബാധയ്ക്കെതിരായ പോരാട്ടത്തിലും വേപ്പ് ഗുണം ചെയ്യും.

';

ആര്യവേപ്പ് ഇല കൊണ്ടുള്ള ചായ നിങ്ങള്‍ കുടിച്ചിട്ടുണ്ടോ?

വെറും വയറ്റിൽ ചായ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. എന്നാൽ ആര്യവേപ്പ് ചായ വെറും വയറ്റിൽ കുടിക്കാം.

';

ആര്യവേപ്പില ചായ കഴിക്കുന്നതിന്‍റെ ഗുണങ്ങൾ

പല ചർമ്മപ്രശ്‌നങ്ങളും ആര്യവേപ്പിന്‍റെ ചായ കഴിച്ചാൽ മാറും. മുഖക്കുരു, പാടുകൾ മുതലായവ മാറണമെങ്കിൽ വേപ്പിൻ ചായ കഴിക്കാം. ഇത് ചെയ്യുന്നതിലൂടെ ചർമ്മം മെച്ചപ്പെടുത്താനും കഴിയും.

';


ചുമ, ജലദോഷം തുടങ്ങിയ പ്രശ്‌നങ്ങൾ അകറ്റാനും വേപ്പില ചായ ഉപയോഗപ്രദമാണ്. മാറുന്ന സീസണിൽ വേപ്പിൻ ചായ പതിവാക്കാം. ചുമ, നെഞ്ച് വീക്കം എന്നിവയിൽ നിന്ന് മുക്തി നേടാനും ഇത് ഉപയോഗപ്രദമാകും.

';


പ്രമേഹരോഗികളും ഡോക്ടറുടെ നിർദേശപ്രകാരം വേപ്പില ചായ കഴിക്കണം. ഇതോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് മാത്രമല്ല നിയന്ത്രണവിധേയമാകുന്നത്. വാസ്തവത്തിൽ, രോഗികൾക്ക് മൂത്രാശയ പ്രശ്നങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും.

';


വേപ്പിൻ ചായ കഴിക്കുന്നത് വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ആശ്വാസം നൽകും. ഗ്യാസ്, വയറുവേദന, എരിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ വേപ്പില ചായ ഉപയോഗപ്രദമാണ്.

';

ആര്യവേപ്പില ചായ കഴിക്കുന്നതിന്‍റെ ഗുണങ്ങൾ

വേപ്പിന് ചായ കഴിക്കുന്നതിലൂടെയും രക്തം ശുദ്ധമാകും. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനും രക്തപ്രവാഹം മെച്ചപ്പെടുത്തുന്നതിനും ഇത് ഉപയോഗപ്രദമാണ്.

';

VIEW ALL

Read Next Story