Sardine Benefits

മലയാളികളുടെ പ്രിയ മത്സ്യമാണ് മത്തി അഥവാ ചാള. മുളകിട്ടും തേങ്ങയരച്ചും വറുത്തുമൊക്കെ നമ്മൾ കഴിക്കുന്ന മത്തി കാണാൻ കുഞ്ഞനാണെങ്കിലും ആരോ​ഗ്യ ​ഗുണങ്ങളിൽ കേമനാണ്.

';

​ആരോ​ഗ്യ ​ഗുണങ്ങൾ

ഹൃദയാരോഗ്യത്തിനും തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിന് മത്തി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഉത്തമമാണ്. മലയാളികളുടെ പ്രിയ മത്തി കഴിച്ചതുകൊണ്ടുള്ള ​ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് പരിശോധിക്കാം.

';

ഒമേ​ഗ 3 ഫാറ്റി ആസിഡ്

ശരീരത്തിന് ഏറെ ആവശ്യമുള്ള ഒമേഗ 3 ഫാറ്റി ആസിഡ് മത്തിയിൽ ധാരാളമടങ്ങിയിരിക്കുന്നു. ഇത് ഹൃദയരോഗങ്ങളെ ചെറുക്കാനും രക്തസമ്മര്‍ദം കുറക്കാനും ഏറെ സഹായിക്കുന്നു.

';

പ്രോട്ടീൻ

മത്തിയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന പ്രോട്ടീൻ പേശികളുടെ പരിപാലനത്തിനും ശരീരത്തിൻ്റെ വളർച്ചയ്ക്കും സഹായിക്കുന്നു.

';

വിറ്റാമിൻ

മത്തിയില്‍ വിറ്റാമിൻ എ, ഡി, ബി 12. എന്നിവയും ധാരാളം അടങ്ങിയിരിക്കുന്നു. വിറ്റാമിൻ ബി12 രക്തത്തെയും നാഡീവ്യവസ്ഥയെയും ആരോ​ഗ്യമായി നിലനിർത്താൻ സഹായിക്കുന്നു.

';

എല്ലുകളുടെ ആരോ​ഗ്യം

മത്തിയിൽ കാത്സ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ‌എല്ലുകളുടെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനും രോ​ഗങ്ങൾ തടയുന്നതിനും മത്തി കഴിക്കുന്നത് നല്ലതാണ്.

';

രക്തയോട്ടം

രക്തം കട്ട പിടിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങൾ തടയുന്നതിനും രക്തകുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും മത്തി കഴിക്കുന്നത് സഹായിക്കുന്നു.

';

കുട്ടികൾക്ക് നല്ലത്

മത്തി കുട്ടികളുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് അവരുടെ തലച്ചോര്‍ വികസിക്കുന്നതിനും ശരീര വളർച്ചയ്ക്കും ​മികച്ചതാണ്. ചെറിയ കുട്ടികൾക്ക് സുരക്ഷിതമായിട്ട് നൽകാവുന്ന മത്സ്യമാണ് മത്തി.

';

VIEW ALL

Read Next Story