Wheat Grass Health Benefits: ഗോതമ്പിൽ എല്ലാ ധാതുക്കളും അടങ്ങിയിട്ടുണ്ട്. എന്നാല്‍ അതേപോലെതന്നെ ഗുണകരമാണ് ഗോതമ്പ് പുല്ല് അല്ലെങ്കില്‍ വീറ്റ് ഗ്രാസ് (Wheat Grass).
ഗുണങ്ങള്‍ കൊണ്ട് സമ്പന്നമാണ് വീറ്റ് ഗ്രാസ്. വൈറ്റമിൻ എ, സി, ഇ, കെ, ബി കോംപ്ലക്‌സിന്‍റെ ഗുണങ്ങൾ, ഇരുമ്പ്, കാൽസ്യം തുടങ്ങിയ ധാതുക്കളും ഗണ്യമായ അളവിൽ അടങ്ങിയിട്ടുണ്ട്.
ആരോഗ്യത്തിന് ഏറെ ഗുണകരമായ വീറ്റ് ഗ്രാസ് കഴിയ്ക്കുന്നതിലൂടെ പല രോഗങ്ങളേയും മറികടക്കാം. ഇത് കഴിച്ചാല്‍ കൊളസ്ട്രോൾ, പ്രമേഹം തുടങ്ങിയവ പോലും ബൈ പറയും എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
വീറ്റ് ഗ്രാസ് അഥവാ ഗോതമ്പ് പുല്ല് ജ്യൂസ് ഉണ്ടാക്കി കുടിയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. വീറ്റ് ഗ്രാസ് മാർക്കറ്റിൽ നിന്ന് വാങ്ങാം, വീട്ടില്‍ തന്നെ ശുദ്ധമായ ഫ്രഷ് ജ്യൂസ് ഉണ്ടാക്കി കുടിക്കുന്നത് കൂടുതൽ ഗുണം ചെയ്യും.
കൊളസ്ട്രോൾ വര്‍ദ്ധിക്കുന്നത് ദോഷകരമാണ്. ഹൃദയവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങൾക്കും പ്രധാന കാരണം കൊളസ്‌ട്രോളാണ്. ഞരമ്പുകളിലെ ചീത്ത കൊളസ്ട്രോൾ നീക്കം ചെയ്യാൻ വീറ്റ് ഗ്രാസ് ഉത്തമമാണ്.
ശരീരത്തിലെ അഴുക്ക് നീക്കം ചെയ്യാൻ വീറ്റ് ഗ്രാസ് ഉത്തമമാണ്. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കൾ നീക്കം ചെയ്യപ്പെടുന്നു.
വീറ്റ് ഗ്രാസില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. വീറ്റ് ഗ്രാസ് കഴിക്കുന്നത് ധാരാളം ഊർജം നൽകുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു.
വീറ്റ് ഗ്രാസ് കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പ്രമേഹ വിരുദ്ധ ഗുണങ്ങൾ ഇതിലുണ്ട്.
നമ്മുടെ ശരീരത്തിലെ ഇരുമ്പിന്‍റെ അഭാവം ഒരു പക്ഷേ വിഷാദത്തിലേക്കു നയിക്കാം. വീറ്റ് ഗ്രാസിൽ ധാരാളം ഇരുമ്പ് ഉണ്ട്. കൂടാതെ, ഇതിലെ ബി ജീവകങ്ങൾ ഉത്കണ്ഠയും വിഷാദവും അകറ്റും. മറ്റ് സംയുക്തങ്ങൾ അഡ്രീനൽ സിസ്റ്റം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
സ്തനാർബുദ രോഗികളിൽ കീമോതെറാപ്പിയുടെ ദോഷഫലങ്ങൾ കുറയ്ക്കാൻ വീറ്റ് ഗ്രാസ് ജ്യൂസിനു കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്
വീറ്റ് ഗ്രാസ് ജ്യൂസില്‍ അടങ്ങിയിരിയ്ക്കുന്ന ഹരിതകം ശരീരത്തിനാവശ്യമായ ഓക്സിജൻ പ്രദാനം ചെയ്യുന്നു. തലച്ചോറിന്‍റെ പ്രവർത്തനങ്ങള്‍ക്ക് ഓക്സിജൻ ആവശ്യമാണ്. കൂടാതെ ഈ ജ്യൂസിന്‍റെ ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങൾ അൽഷീമേഴ്സ് രോഗികൾക്ക് സഹായകമാണ്.