തണുപ്പ് കാലത്ത് ഓറഞ്ച് കഴിച്ചോളൂ... ഗുണങ്ങൾ ഏറെ!
പൊതുവേ ആരോഗ്യത്തിന് നല്ലതാണ് ഈ ഫ്രൂട്ട്സ് ഐറ്റംസ്. അക്കൂട്ടത്തില്‍ പെടുന്നതാണ് സിട്രസ് വിഭാഗത്തിലുള്ള ഒന്നാണ് ഈ ഓറഞ്ച്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച് ആന്‍റിഓക്സിഡന്‍റുകളുടെയും നാരുകളുടെയും മികച്ച ഉറവിടമാണ്.
ഓറഞ്ച് കഴിച്ചോളൂ നേടാം മികച്ച ആരോഗ്യം, അറിയാം
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴമാണ് ഓറഞ്ച്. ഇതുകൂടാതെ വിറ്റാമിന്‍ എ, ബി, കാത്സ്യം, പൊട്ടാസ്യം, ഫോളിക് ആസിഡ്, ഫൈബര്‍ തുടങ്ങിയവയാല്‍ സമ്പന്നമാണ് ഓറഞ്ച്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
ഫൈബറും പൊട്ടാസ്യവും ധാരാളം അടങ്ങിയ ഓറഞ്ച് പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.
വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും അടങ്ങിയ ഓറഞ്ച് കണ്ണുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.
ചർമ്മത്തിലെ കൊളാജൻ ഉൽപാദനത്തിന് വിറ്റാമിൻ സി വളരെ പ്രധാനമാണ്. ഇത് മുഖത്തിന് ഇലാസ്തികത നൽകുകയും ചര്‍മ്മം തിളക്കമുള്ളതാക്കുകയും ചെയ്യും. അതിനാല്‍ ഓറഞ്ച് ജ്യൂസ് ദിവസവും കുടിക്കുന്നത് ചര്‍മ്മം യുവത്വമുള്ളതാക്കാന്‍ സഹായിക്കും.