Orange Benefits in winter

തണുപ്പ് കാലത്ത് ഓറഞ്ച് കഴിച്ചോളൂ... ഗുണങ്ങൾ ഏറെ!

Ajitha Kumari
Nov 10,2023
';

Health Benefits Of Orange

പൊതുവേ ആരോഗ്യത്തിന് നല്ലതാണ് ഈ ഫ്രൂട്ട്സ് ഐറ്റംസ്. അക്കൂട്ടത്തില്‍ പെടുന്നതാണ് സിട്രസ് വിഭാഗത്തിലുള്ള ഒന്നാണ് ഈ ഓറഞ്ച്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച് ആന്‍റിഓക്സിഡന്‍റുകളുടെയും നാരുകളുടെയും മികച്ച ഉറവിടമാണ്.

';

Orange Health Benefits

ഓറഞ്ച് കഴിച്ചോളൂ നേടാം മികച്ച ആരോഗ്യം, അറിയാം

';

പ്രതിരോധശേഷി വർധിപ്പിക്കും

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴമാണ് ഓറഞ്ച്. ഇതുകൂടാതെ വിറ്റാമിന്‍ എ, ബി, കാത്സ്യം, പൊട്ടാസ്യം, ഫോളിക് ആസിഡ്, ഫൈബര്‍ തുടങ്ങിയവയാല്‍ സമ്പന്നമാണ് ഓറഞ്ച്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

';

തലച്ചോറിന്റെ ആരോഗ്യത്തിന്

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

';

ഹൃദയാരോഗ്യത്തിന്

ഫൈബറും പൊട്ടാസ്യവും ധാരാളം അടങ്ങിയ ഓറഞ്ച് പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.

';

കണ്ണുകളുടെ ആരോഗ്യത്തിന്

വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും അടങ്ങിയ ഓറഞ്ച് കണ്ണുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.

';

ചർമ്മം യുവത്വമുള്ളതാക്കാൻ

ചർമ്മത്തിലെ കൊളാജൻ ഉൽപാദനത്തിന് വിറ്റാമിൻ സി വളരെ പ്രധാനമാണ്. ഇത് മുഖത്തിന് ഇലാസ്തികത നൽകുകയും ചര്‍മ്മം തിളക്കമുള്ളതാക്കുകയും ചെയ്യും. അതിനാല്‍ ഓറഞ്ച് ജ്യൂസ് ദിവസവും കുടിക്കുന്നത് ചര്‍മ്മം യുവത്വമുള്ളതാക്കാന്‍ സഹായിക്കും.

';

VIEW ALL

Read Next Story