നിങ്ങൾക്ക് ചില നേരങ്ങളിൽ കടുത്ത ക്ഷീണം തോന്നുകയും തളരുന്നത് പോലെ തോന്നുകയും ചെയ്യാറുണ്ടോ? രക്തക്കുറവ്, അമിതജോലി, വ്യായാമമില്ലായ്മ, ഉറക്കമില്ലായ്മ തുടങ്ങിയവ ക്ഷീണത്തിൻ്റെ പലകാരണങ്ങളിലുള്ളവയാണ്.
ക്ഷീണമകറ്റാൻ കാപ്പിയും ചായയും കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾ ചെയ്യുന്നത് തെറ്റാണ്. നിങ്ങൾക്ക് ഊർജസ്വലമാകണമെങ്കിൽ കഫീൻ അടങ്ങിയ പാനീയങ്ങൾ പരമാവധി ഒഴിവാക്കുക. പകരം നിങ്ങൾക്ക് ഈ പാനീയങ്ങൾ പരീക്ഷിക്കാവുന്നതാണ്.
ഹെർബൽ ചായകളിൽ ധാരാളം ആൻ്റി-ഓക്സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസവും ഊർജ്ജനിലയും വർധിപ്പിക്കാൻ സഹായിക്കുന്നു.
ഒമേഗ 3 ഫാറ്റി ആസിഡും പോഷകങ്ങളും ധാരാളം അടങ്ങിയ ചിയ സീഡ്സ് കഴിക്കുന്നത് ക്ഷീണമകറ്റുന്നു. തണ്ണിമത്തനിലെ പഞ്ചസാരയുടെ ആഗിരണം ചിയയിലെ നാരുകൾ ഉറപ്പാക്കുന്നു. ഇത് നിങ്ങളെ കൂടുതൽ നേരം ഊർജ്ജസ്വലമായി നിലനിർത്തുന്നു.
വാഴപ്പഴത്തിൽ പൊട്ടാസ്യം മഗ്നീഷ്യം നാരുകൾ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. പോഷകഗുണത്തോടൊപ്പം ക്ഷീണമകറ്റാനും ഈ പാനീയം സഹായിക്കുന്നു.
ശരീരത്തിന് ഒരുപാട് ഗുണങ്ങൾ നൽകുന്ന പ്രകൃതിദത്ത പാനീയമാണ് കരിക്കിൻവെള്ളം. പൊട്ടാസിയം, മഗ്നീഷ്യം, കാത്സ്യം, വിറ്റാമിൻസ്, ആൻ്റി-ഓക്സിഡൻ്റ്സ് തുടങ്ങി ശരീരത്തിനാവശ്യമായ പലതും ഇതിലുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവും ഇത് നിയന്ത്രിക്കുന്നു.
രക്തസമ്മർദ്ദവും കൊളസ്ട്രോളും നിയന്ത്രിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ മാതളജ്യൂസ് സഹായിക്കുന്നു. പ്രതിരോധശേഷി വർധിപ്പിക്കാനും ശരീരത്തിലെ രക്തയോട്ടം വർധിപ്പിച്ച് ഊർജ്ജസ്വലമാക്കാനും സഹായിക്കുന്നു.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക