High Uric Acid

ഇന്ന് പലരും നേരിടുന്ന പ്രശ്നമാണ് ഉയർന്ന യൂറിക് ആസിഡ് മൂലമുണ്ടാകുന്ന സന്ധിവേദനയും മൂത്രത്തിൽ കല്ലും വൃക്കരോ​ഗങ്ങളുമെല്ലാം. യൂറിസ് ആസിഡ് ശരീരത്തിൽ കൂടുതലായിട്ടുള്ളവർ ഡയറ്റിൽ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്.

';

റെഡ് മീറ്റ്

ബീഫ്, ലാമ്പ്, പോർക്ക് തുടങ്ങിയ റെഡ് മീറ്റുകളിൽ പ്യൂറൈൻ അമിതമായി അടങ്ങിയിരിക്കുന്നു. ഇത് യൂറിക് ആഡിഡ് കൂടാൻ കാരണമാകും. പ്യൂറൈൻ എന്ന രാസസംയുക്തം വിഘടിപ്പിക്കപ്പെടുമ്പോൾ ആണ് യൂറിക് ആസിഡ് ഉണ്ടാകുന്നത്.

';

കടൽമത്സ്യങ്ങൾ

ഞണ്ട്, ചെമ്മീൻ, കൊഞ്ച്, കൊഴുവ തുടങ്ങിയ കടൽമത്സ്യങ്ങൾ അമിതമായി കഴിക്കുന്നത് ശരീരത്തിൽ യൂറിക് ആസിഡ് വർധിക്കാൻ കാരണമാകും.

';

മധുരപാനീയങ്ങൾ

പഞ്ചസാര ധാരാളമടങ്ങിയ കാർബനേറ്റഡ് ഡ്രിങ്ക്സ്, എനർജി ഡ്രിങ്ക്സ്, ഫ്രൂട്ട് ഡ്രിങ്ക്സ് എന്നീ മധുരപാനീയങ്ങൾ കുടിക്കുന്നത് ശരീരത്തിൽ യൂറിക് ആസിഡിൻ്റെ തോത് കൂട്ടാൻ കാരണമാകും.

';

വൈറ്റ് ബ്രെഡ്

വൈറ്റ് ബ്രെഡിൽ ധാരാളമായി പ്യൂറൈൻ അടങ്ങിയിരിക്കുന്നു. ഇത് യൂറിക് ആസിഡ് കൂടുതലുള്ളവർ ഒഴിവാക്കുന്നതാണ് നല്ലത്. അതുപോലെ കുക്കീസ്, കേക്ക് എന്നിവ അമിതമായി കഴിച്ചാൽ ബ്ലഡ് ഷു​ഗർ കൂടുകയും അത് യൂറിക് ആസിഡ് വർധിക്കാൻ കാരണമാകുകയും ചെയ്യും.

';

സംസ്കരിച്ച ഭക്ഷണങ്ങൾ

ബേക്കൻ, സോസേജ്, ഹോട്ട് ഡോ‍​ഗ് തുടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങളിൽ ധാരാളം പ്യൂറൈൻ അടങ്ങിയിട്ടുണ്ട്. ഇവ അമിതമായും നിരന്തരവും കഴിച്ചാൽ യൂറിക് ആസിഡ് കൂടാൻ കാരണമാകും.

';

മഷ്റൂം

മഷ്റൂമിൽ വലിയ തോതിൽ പ്യൂറൈൻ അടങ്ങിയിട്ടില്ലെങ്കിലും യൂറിക് ആസിഡ് കൂടി നിൽക്കുന്നവർ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.

';

കോളിഫ്ലവർ

കോളിഫ്ലവർ, ബ്രോക്കൊളി എന്നിവയിൽ പ്യൂറൈൻ്റെ അളവ് കൂടുതലാണ്. ഇവ അമിതമായി കഴിക്കുന്നത് യൂറിക് ആസിഡ് വർധിക്കാൻ കാരണമാകും.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story