Workout

ഹെവി ജിം വർക്ഔട്ടിന് ശേഷം ധാരാളം പോഷകങ്ങൾ നിറഞ്ഞതും ശരീരത്തിന് ആവശ്യമുള്ളതുമായ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. കഴിക്കുന്ന ഭക്ഷണം ശരിയായ രീതിയിൽ അല്ലെങ്കിൽ എത്ര കഠിനമായ വർക്ഔട്ട് നടത്തിയിട്ടും പ്രയോജനം ഉണ്ടാവില്ല.

';

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പോസ്റ്റ് വർക്ഔട്ട് റിക്കവറിക്ക് മികച്ചതാണ്. വർക്ഔട്ടിന് ശേഷം നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയുന്ന ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ പരീക്ഷിച്ചുനോക്കുക.

';

പുഴുങ്ങിയ മുട്ട

പ്രോട്ടീൻ്റെ ഏറ്റവും മികച്ച ഉറവിടങ്ങളിൽ ഒന്നാണ് മുട്ട. ശരീരഭാരം കുറയ്ക്കാനുള്ള ഡയറ്റ് പിന്തുടർന്നവർക്ക് എണ്ണയില്ലാതെ മുട്ട പുഴുങ്ങി കഴിക്കുന്നത് മികച്ച ഓപ്ഷനാണ്.

';

സോയ ബുർജി

വർക്ഔട്ടിന് ശേഷം കുറച്ച് എരിവും സ്വാദിഷ്ടവുമായ ഭക്ഷണം കഴിക്കാൻ നിങ്ങൾ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ പ്രോട്ടീൻ സമ്പുഷ്ടമായ സോയ ബുർജി ഉണ്ടാക്കി കഴിക്കാവുന്നതാണ്.

';

പീനട്ട് ബട്ട‌ർ ടോസ്റ്റ്

വൈറ്റ് ബ്രഡിന് പകരം ഹോൾ ​ഗ്രെയ്ൻ ബ്രെഡിൽ സ്വാദിഷ്ടവും ധാരാളം പ്രോട്ടീനുമടങ്ങിയ പീനട്ട് ബട്ടർ ഉപയോ​ഗിച്ച് ടോസ്റ്റുണ്ടാക്കി കഴിക്കുക. ഇതിൻ്റെ മുകളിൽ മുറിച്ച പഴം, ബ്ലൂബെറി എന്നിവ വച്ച് കൂടുതൽ സ്വാദിഷ്ടമായി കഴിക്കാവുന്നതാണ്.

';

ഗ്രിൽഡ് ചിക്കൻ

ജിമ്മിൽ വർക്ഔട്ട് ചെയ്യുന്നവരുടെ പ്രിയവിഭവമാണ് ​ഗ്രിൽഡ് ചിക്കൻ. ​ഗംഭീര രുചിക്ക് പുറമേ ലീൻ പ്രോട്ടീനാൽ സമ്പുഷ്ടമാണ് ഇത്. നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതിനും മസിൽ ബിൽഡ് ചെയ്യുന്നതിനും സഹായകമാണ്.

';

പാചകം ചെയ്യാത്ത പനീർ

പ്രോട്ടീൻ്റെ മറ്റൊരു മികച്ച ഉറവിടമാണ് പനീ‌ർ. പനീർ ബ്ലോക്ക് ചെറിയ ക്യൂബുകളായോ കഷ്ണങ്ങളായോ മുറിച്ച് അതിലേക്ക് കുറച്ച് ബ്ലാക്ക് സാൾട്ടും ​ഗരം മസാലയും കൂടി വിതറിയിട്ട് കഴിക്കുക.

';

ബെസൻ ചില്ല

‌ബെസൻ അല്ലെങ്കിൽ കടലമാവിൽ പ്രോട്ടീൻ ധാരാളമടങ്ങിയിട്ടുണ്ട്. ആരോ​ഗ്യകരവും ശരീരഭാരം കുറയ്ക്കുന്നതിനും മികച്ച ഒരു മാവാണ് കടലമാവ്. ഇത് ദോശ പോലെ ചുട്ട് നിങ്ങൾക്ക് ഇഷ്ടപ്പെട്ട പച്ചക്കറികൾ കൂടി ചേർത്ത് കഴിക്കാവുന്നതാണ്.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story