ഹെവി ജിം വർക്ഔട്ടിന് ശേഷം ധാരാളം പോഷകങ്ങൾ നിറഞ്ഞതും ശരീരത്തിന് ആവശ്യമുള്ളതുമായ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. കഴിക്കുന്ന ഭക്ഷണം ശരിയായ രീതിയിൽ അല്ലെങ്കിൽ എത്ര കഠിനമായ വർക്ഔട്ട് നടത്തിയിട്ടും പ്രയോജനം ഉണ്ടാവില്ല.
പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പോസ്റ്റ് വർക്ഔട്ട് റിക്കവറിക്ക് മികച്ചതാണ്. വർക്ഔട്ടിന് ശേഷം നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയുന്ന ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ പരീക്ഷിച്ചുനോക്കുക.
പ്രോട്ടീൻ്റെ ഏറ്റവും മികച്ച ഉറവിടങ്ങളിൽ ഒന്നാണ് മുട്ട. ശരീരഭാരം കുറയ്ക്കാനുള്ള ഡയറ്റ് പിന്തുടർന്നവർക്ക് എണ്ണയില്ലാതെ മുട്ട പുഴുങ്ങി കഴിക്കുന്നത് മികച്ച ഓപ്ഷനാണ്.
വർക്ഔട്ടിന് ശേഷം കുറച്ച് എരിവും സ്വാദിഷ്ടവുമായ ഭക്ഷണം കഴിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പ്രോട്ടീൻ സമ്പുഷ്ടമായ സോയ ബുർജി ഉണ്ടാക്കി കഴിക്കാവുന്നതാണ്.
വൈറ്റ് ബ്രഡിന് പകരം ഹോൾ ഗ്രെയ്ൻ ബ്രെഡിൽ സ്വാദിഷ്ടവും ധാരാളം പ്രോട്ടീനുമടങ്ങിയ പീനട്ട് ബട്ടർ ഉപയോഗിച്ച് ടോസ്റ്റുണ്ടാക്കി കഴിക്കുക. ഇതിൻ്റെ മുകളിൽ മുറിച്ച പഴം, ബ്ലൂബെറി എന്നിവ വച്ച് കൂടുതൽ സ്വാദിഷ്ടമായി കഴിക്കാവുന്നതാണ്.
ജിമ്മിൽ വർക്ഔട്ട് ചെയ്യുന്നവരുടെ പ്രിയവിഭവമാണ് ഗ്രിൽഡ് ചിക്കൻ. ഗംഭീര രുചിക്ക് പുറമേ ലീൻ പ്രോട്ടീനാൽ സമ്പുഷ്ടമാണ് ഇത്. നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതിനും മസിൽ ബിൽഡ് ചെയ്യുന്നതിനും സഹായകമാണ്.
പ്രോട്ടീൻ്റെ മറ്റൊരു മികച്ച ഉറവിടമാണ് പനീർ. പനീർ ബ്ലോക്ക് ചെറിയ ക്യൂബുകളായോ കഷ്ണങ്ങളായോ മുറിച്ച് അതിലേക്ക് കുറച്ച് ബ്ലാക്ക് സാൾട്ടും ഗരം മസാലയും കൂടി വിതറിയിട്ട് കഴിക്കുക.
ബെസൻ അല്ലെങ്കിൽ കടലമാവിൽ പ്രോട്ടീൻ ധാരാളമടങ്ങിയിട്ടുണ്ട്. ആരോഗ്യകരവും ശരീരഭാരം കുറയ്ക്കുന്നതിനും മികച്ച ഒരു മാവാണ് കടലമാവ്. ഇത് ദോശ പോലെ ചുട്ട് നിങ്ങൾക്ക് ഇഷ്ടപ്പെട്ട പച്ചക്കറികൾ കൂടി ചേർത്ത് കഴിക്കാവുന്നതാണ്.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക