ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങൾ പഴങ്ങളിൽ നിന്ന് ലഭിക്കും. ഓരോ പഴങ്ങളും കൃത്യ സമയത്ത് കഴിച്ചാൽ ശരീരത്തിന് ഗുണമുണ്ടാകും. എന്നാൽ ചില പഴങ്ങൾ രാത്രിയിൽ കഴിക്കുന്നത് ശാരീരികമായ ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ദോഷകരമായി ബാധിക്കുകയും ചെയ്യും.
ഓറഞ്ച്, നാരങ്ങ, ഗ്രേപ്പ്ഫ്രൂട്ട് തുടങ്ങിയ സിട്രസ് പഴങ്ങളിൽ ആസിഡിൻ്റെ അളവ് കൂടുതലാണ്. രാത്രിയിൽ ഇവ കഴിക്കുന്നത് ചിലരിൽ അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കും.
കൈതച്ചക്കയിൽ അടങ്ങിയിരിക്കുന്ന ബ്രോമിലെയ്ൻ വയറിനുള്ളിൽ ആസിഡിൻ്റെ ഉത്പാദനം വർധിപ്പിക്കാൻ സാധ്യതയുണ്ട്. രാത്രിയിൽ കൈതച്ചക്ക ഒഴിവാക്കുന്നതാണ് ശരീരത്തിന് നല്ലത്.
ജലാംശം ഏറെയുള്ള ഒരു പഴമാണ് തണ്ണിമത്തൻ. രാത്രിയിൽ ഇത് കഴിച്ചാൽ നിരവധി തവണ മൂത്രമൊഴിക്കാൻ തോന്നിയേക്കാം. നാച്ചുറൽ പഞ്ചസാര അടങ്ങിയ തണ്ണിമത്തൻ രാത്രിയിൽ കഴിക്കുന്നത് ഉറക്കത്തെ ബാധിച്ചേക്കാം.
വാഴപ്പഴം രാത്രിയിൽ കഴിച്ചാൽ ദഹിക്കാൻ വളരെ സമയമെടുക്കും. ഇത് നിങ്ങളുടെ ഉറക്കത്തെ തടസപ്പെടുത്തുകയും ചെയ്യും. അതോടൊപ്പം വാഴപ്പഴത്തിലെ പഞ്ചസാര രാത്രിയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിക്കാൻ കാരണമാകും.
ഏറെ ഗുണങ്ങളുള്ള പഴമാണെങ്കിലും രാത്രി ആപ്പിൾ കഴിക്കുന്നത് ദഹനക്കേടിലേക്ക് നയിച്ചേക്കും. ആപ്പിളിൽ ആസിഡിൻ്റെ അളവ് കൂടുതലാണ്, ഇത് രാത്രിയിൽ കഴിച്ചാൽ നെഞ്ചെരിച്ചിലിന് കാരണമാകും.
പേരയ്ക്കയിൽ ഫൈബർ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് രാത്രി കഴിക്കുന്നത് ദഹനക്കേട് ഉണ്ടാക്കാൻ സാധ്യതയുണ്ട്. പേരയ്ക്ക രാത്രിയിൽ കഴിക്കുന്നത് ചിലരിൽ ജലദോഷവും ചുമയുമുണ്ടാക്കിയേക്കാം.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക