Glowing Skin

സൗന്ദര്യ സംരക്ഷണത്തിൽ മുമ്പനാണ് ബീറ്റ്‌റൂട്ട്. ബീറ്റ്റൂട്ടിലെ പ്രകൃതിദത്ത പിഗ്മെന്റായ ബെറ്റാലൈൻസിൽ ചർമ്മത്തെ തിളക്കമുള്ളതാക്കുന്നതിനും വെയിൽ മൂലമുണ്ടാകുന്ന കരുവാളിപ്പ് മാറ്റാനും സഹായിക്കും.

Ajitha Kumari
Nov 06,2023
';

Beetroot Face Mask

ബീറ്റ്‌റൂട്ട് കൊണ്ട് ഉണ്ടാക്കാൻ കഴിയുന്ന ഫെയ്‌സ് പാക്കുകൾ അറിയാം...

';

ബീറ്റ്റൂട്ട് തൈര് ഫെയ്‌സ് മാസ്ക്

ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ ബ്ലീച്ചിങ് ഘടകങ്ങൾ കറുത്ത പാടുകൾ മാറ്റാനും ചർമത്തിന്റെ നിറം വർധിപ്പിക്കാനും സഹായിക്കും. തൈര് ചർമത്തിനു തണുപ്പ് നൽകും ഒപ്പം സ്വാഭാവികമായ എക്സ്ഫോലിയേഷനെ സഹായിക്കുകയും ചെയ്യും

';

തയ്യാറാക്കുന്ന വിധം

ഒരു ചെറിയ ബീറ്റ്‌റൂട്ട് ഗ്രേറ്റ് ചെയ്ത് അതിന്റെ നീര് എടുക്കുക. അതിലേയ്ക്ക് രണ്ട് ടേബിൾ സ്പൂൺ തൈര് കൂഡി ചേർത്ത് പേസ്റ്റ്പോലെയാക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടിയ ശേഷം ഇരുപതു മിനിട്ടിനു ശേഷം ചൂടുവെള്ളത്തിൽ കഴുകുക.

';

ബീറ്റ്റൂട്ട് ചെറുനാരങ്ങ ഫെയ്‌സ് മാസ്ക്

ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത ഘടകങ്ങൾ ചർമ്മത്തിന് തിളക്കം നൽകും. കറുത്ത പാടുകൾ കുറയ്ക്കാനും സഹായിക്കും. ഇതിനിടയിൽ ചെറുനാരങ്ങക്കൊപ്പം ബീറ്റ്റൂട്ട് കൂടി ചേരുമ്പോൾ ചർമത്തിനു ആവശ്യമുള്ള പോഷകങ്ങൾ ലഭിക്കും.

';

തയ്യാറാക്കുന്ന വിധം

ഒരു ടേബിൾ സ്പൂൺ ചെറുനാരങ്ങയുടെ നീരിലേയ്ക്ക് ഗ്രേറ്റ് ചെയ്ത ബീറ്റ്‌റൂട്ടിന്റെ നീര് കൂടി ചേർത്ത് ഫെയ്‌സ് മാസ്ക് തയ്യാറാക്കാം. ശേഷം ഇത് കഴുത്തിലും മുഖത്തും പുരട്ടി പതിനഞ്ചു മുതൽ ഇരുപതു മിനിട്ട് വരെ വെച്ചതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.

';

ബീറ്റ്‌റൂട്ട് - തേൻ ഫെയ്‌സ് മാസ്ക്

തേനിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത ഹ്യുമെക്റ്റന്റ് ഒരു മികച്ച മോയിസ്ചറൈസറാണ്. ബീറ്ററൂട്ടിലെ ആന്റിഓക്‌സിഡന്റുകൾ ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമം സമ്മാനിക്കും.

';

തയ്യാറാക്കുന്ന വിധം

ബീറ്റ്‌റൂട്ട് നീരിൽ ഒരു ടേബിൾ സ്പൂൺ തേൻ ചേർത്ത് നന്നായി മിക്സ് ചെയ്തതിനു ശേഷം മുഖത്തും കഴുത്തിലും പുരട്ടുക ശേഷം ഇരുപത് മിനിറ്റിനുശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകുക.

';

ബീറ്റ്‌റൂട്ട് മഞ്ഞൾപൊടി ഫെയ്‌സ് മാസ്ക്

മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി - ആന്റി ബാക്റ്റീരിയൽ ഘടകങ്ങൾ ചർമത്തിലുള്ള പാടുകൾ നീക്കം ചെയ്യും. ബീറ്റ്‌റൂട്ടിലെ പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകൾ മഞ്ഞളിന്റെ ഗുണങ്ങൾ ഇരട്ടിയാക്കും.

';

തയ്യാറാക്കുന്ന വിധം

ബീറ്റ്‌റൂട്ട് ജ്യൂസിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി കൂടി ചേർത്ത് പേസ്റ്റ് തയ്യാറാക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 20 മിനിറ്റിനുശേഷം കഴുകുക.

';

ബീറ്റ്‌റൂട്ട് കറ്റാർവാഴ ഫെയ്‌സ് മാസ്ക്

കറ്റാർവാഴ മികച്ചൊരു മോയ്സ്ചറൈസറാണ്. ബീറ്റ്‌റൂട്ടിനൊപ്പം ചേരുമ്പോൾ ഗുണങ്ങൾ വർധിക്കും. ഈ രണ്ടു കൂട്ടുകളും ഒരുമിക്കുമ്പോൾ തിളക്കമുള്ള ചർമം ലഭിക്കും.

';

തയ്യാറാക്കുന്ന വിധം

ബീറ്റ്‌റൂട്ട് ഗ്രേറ്റ് ചെയ്തു നീരെടുത്ത ശേഷം ഒരു ടേബിൾ സ്പൂൺ കറ്റാർവാഴയുടെ ജെൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഇതിനെ കഴുത്തിലും മുഖത്തും പുരട്ടാം. ഇരുപതു മിനിട്ട് കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ കഴുകുക.

';

VIEW ALL

Read Next Story