കുടവയര്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. വയറിൽ അമിതമായി അടിഞ്ഞ് കൂടന്ന കൊഴുപ്പ് അഥവാ വിസറൽ ഫാറ്റ് അനാരോഗ്യകരമാണ്.
വിസറൽ ഫാറ്റ് ശരീരത്തിൽ വർധിക്കുന്നത് ഹൃദ്രോഗം, രക്തസമ്മർദ്ദം, പ്രമേഹം, ക്യാൻസർ എന്നീ ഗുരുതര രോഗങ്ങളിലേക്ക് നയിക്കും. വയർ കുറയ്ക്കാൻ എന്തൊക്കെ ചെയ്യാമെന്ന് നോക്കാം.
ലയിക്കുന്ന നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. ഇത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
ട്രാൻസ് ഫാറ്റ് അമിതമായി ഉള്ളിലേക്ക് ചെന്നാൽ അത് വയർ ചാടാൻ കാരണമാകും. ചോക്ലേറ്റ്, കുക്കീസ്, ബിസ്കറ്റ്, ഐസ്ക്രീം, കേക്ക്, ബർഗർ പോലുള്ള ഭക്ഷണങ്ങളിലെല്ലാം ട്രാൻസ് ഫാറ്റ് അടങ്ങിയിട്ടുണ്ട്. ഇതിന്റെയൊക്കെ ഉപഭോഗം കുറയ്ക്കുന്നതാണ് നല്ലത്.
മദ്യം അമിതമായി ഉപയോഗിച്ചാൽ അത് വയറിലെ കൊഴുപ്പ് കൂടാൻ കാരണമാകും. അതിനാൽ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാൻ ശ്രമിക്കുക.
മത്സ്യം, മാംസം, ബീൻസ് തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വയർ കുറയ്ക്കാൻ സഹായിക്കും.
നടത്തം, സൈക്ലിംഗ് തുടങ്ങിയ പതിവ് വ്യായാമങ്ങൾ കലോറി കുറയ്ക്കാൻ സഹായിക്കും. അതിലൂടെ ശരീരഭാരവും കുറയ്ക്കാനാകും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.