ചർമ്മ സംരക്ഷണത്തിന് വെള്ളം പ്രധാന ഘടകമാണ്. ശരീരത്തിൽ ജലാംശം കുറയുന്നത് ചർമ്മം വരണ്ടു പോകുന്നതിന് കാരണമാകും.
മുഖത്തെ ചുളിവുകൾ, വരണ്ട ചർമ്മം, കരുവാളിപ്പ് എന്നിവ അകറ്റുന്നതിന് സഹായിക്കുന്ന ചില പാനീയങ്ങളെ കുറിച്ച് നമുക്കറിയാം...
മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാൻ ഇതിന് കഴിയും. ഇതിലെ ആൻ്റിമൈക്രോബയൽ ഗുണങ്ങൾ ചർമ്മം വരണ്ടതാക്കും, കരിക്കിൻ വെള്ളം പതിവായി കുടിക്കുന്നത്.മുഖക്കുരുവുമായി ബന്ധപ്പെട്ട വീക്കവും ചുവപ്പും കുറയ്ക്കാനും സഹായിക്കും
നാരങ്ങയും തേനും ചേർത്തുള്ള പാനീയം ചർമ്മത്തെ സംരക്ഷിക്കുക മാത്രമല്ല ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിനും നല്ലതാണ്. നാരങ്ങ മുഖത്തെ കറുത്ത പാടുകളും മുഖക്കുരു പാടുകളും മാറ്റും.
കറുവപ്പട്ടയും തേനും ചേർത്തുള്ള ചായ കുടിക്കുന്നത്. ചർമ്മത്തെ സംരക്ഷിക്കുക മാത്രമല്ല ശരീരത്തിൽ അടിഞ്ഞ് കൂടിയിരിക്കുന്ന അമിത കൊഴുപ്പ് കുറയ്ക്കുന്നതിനും നല്ലതാണ്.
പാലിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് കുടിക്കുന്നത് ചർമ്മത്തെ സംരക്ഷിക്കുക മാത്രമല്ല പ്രതിരോധശേഷി കൂട്ടുന്നതിനും ഉത്തമം. ചർമ്മത്തിലെ കറുത്ത പാടുകൾ കുറയ്ക്കാൻ മഞ്ഞൾ സഹായിക്കും.