നട്ട്മെഗ് അഥവാ ജാതിക്ക നമ്മൾ ഭക്ഷണങ്ങളിൽ രുചിയും ഗന്ധവും കൂട്ടാനായി ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനം മാത്രമല്ല. ഒട്ടേറെ ആയുർവേദ മരുന്നുകളിലും നാട്ടുമരുന്നുകളിലും ചേർക്കുന്ന ഒരു ഔഷധം കൂടിയാണ്.
ജാതിക്കയുടെ എല്ലാ ഭാഗങ്ങൾക്കും ഔഷധഗുണങ്ങളുണ്ട്. രാവിലെ ജാതിക്കയുടെ പൊടി ഒരു ഗ്ലാസ് വെള്ളത്തിൽ കുടിക്കുന്നത് ആരോഗ്യം വർധിപ്പിക്കാനുള്ള എളുപ്പവും ഊർജ്ജിതമായ മാർഗവുമാണ്. ഇതുകൊണ്ടുള്ള ഗുണങ്ങൾ നോക്കാം.
ദഹനത്തിനുള്ള പരമ്പരാഗത മരുന്നാണ് ജാതിക്ക. ദഹന രസങ്ങളുടെ ഉല്‍പാദനത്തിന് സഹായിച്ച് വയറിളക്കം, മലബന്ധം, ഛര്‍ദി, വയര്‍ വീര്‍ക്കുന്നത്, അസിഡിറ്റി തുടങ്ങിയ പല പ്രശ്‌നങ്ങളും പരിഹരിക്കുന്നു.
ആൻ്റി-ഓക്സിഡൻ്റുകളാൽ നിറഞ്ഞ ജാതിക്ക പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ഇത് ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും വിട്ടുമാറാത്ത രോഗങ്ങൾ വരുന്നത് കുറയ്ക്കുകയും ചെയ്യും.
കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ജാതിയ്ക്ക. രക്തസമ്മർദ്ദം കുറയ്ക്കാനും ഇത് സഹായിക്കും, ഇതിലെ മഗ്നീഷ്യമാണ് ഈ ഗുണം നല്‍കുന്നത്.
ജാതിക്കയ്ക്ക സെഡേറ്റീവ് ഗുണമുണ്ട്. ഇത് നല്ല ഉറക്കം ലഭിക്കാനും സ്‌ട്രെസ്, ടെന്‍ഷന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്. സന്ധി വീക്കവും പേശിവേദനയും ലഘൂകരിക്കാൻ ചൈനീസ് വൈദ്യത്തിൽ ജാതിക്ക ഉപയോഗിക്കാറുണ്ട്.
ജാതിക്കയിലുള്ള ആൻ്റി ബാക്ടീരിയിൽ ഗുണങ്ങൾ വായിലുണ്ടാകുന്ന അണുബാധകളും വായ്നാറ്റവും അകറ്റുന്നു. ജാതിക്കയിട്ട വെള്ളം കവിൾകൊള്ളുന്നത് മോണ രോഗങ്ങളിൽ നിന്ന് രക്ഷപ്പെടുത്തുന്നു.
ജാതിക്കയിൽ ട്രൈമിറിസ്ട്രിന്‍ എന്നൊരു ഘടകമുണ്ട്. ഇത് ഉത്കണ്ഠ കുറയ്ക്കാന്‍ നല്ലതാണ്. ഇത് ഡോപൈമൈന്‍, സെറോട്ടനിന്‍ തുടങ്ങിയ ന്യൂറോട്രാന്‍സ്മിറ്ററുകള്‍ പുറപ്പെടുവിയ്ക്കുന്നു. ഇത് നല്ല മൂഡിന് സഹായിക്കുന്നു.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല