പ്രായമാകുമ്പോള്‍ ചര്‍മ്മത്തില്‍ ചുളിവുകളും വരകളുമെല്ലാം വേഗത്തില്‍ വരാന്‍ സാധ്യത കൂടുതലാണ്
ചര്‍മ്മം വരണ്ടുപോകാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്
ദിവസവും രാവിലെയും വൈകുന്നേരം മുഖം നന്നായി കഴുകുക. അമിതമായി കഴുകാനും പാടില്ല
പുറത്തിറങ്ങുമ്പോഴും വീട്ടിലിരിക്കുമ്പോഴും സണ്‍ സ്‌ക്രീന്‍ മുഖത്ത് പുരട്ടാന്‍ മറക്കരുത്
കഴിവതും വെയിലത്ത് പുറത്തിറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. വെയില്‍ അധികം ഏല്‍ക്കാന്‍ പാടില്ല
ആരോഗ്യകരമായ ഭക്ഷണശൈലി പിന്തുടരുക. എണ്ണ, പഞ്ചസാര എന്നിവ കഴിയുന്നതും ഒഴിവാക്കുക
ശരിയായ രീതിയില്‍ മുടങ്ങാതെ വ്യായാമം ചെയ്യുന്നത് ആരോഗ്യവും ചര്‍മ്മവും ഭംഗിയാക്കി വെയ്ക്കാന്‍ സഹായിക്കും
കുറഞ്ഞത് 7 - 8 മണിക്കൂറെങ്കിലും കൃത്യമായി ഉറങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനമാണ്
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല