തടി കുറയ്ക്കാൻ കുടംപുളി കിടുവാ
തടി കുറയ്ക്കാൻ ആഗ്രഹമുണ്ടോ? എന്നാൽ ആദ്യം ചെയ്യേണ്ടത് ആരോഗ്യകരമായ ഭക്ഷണം ശീലിക്കുക എന്നതാണ്
പൊണ്ണത്തടിയിലേക്ക് നയിക്കുന്നത് മോശം ജീവിതശൈലി, വ്യായാമക്കുറവ്, തെറ്റായ ഭക്ഷണരീതി എന്നിവയാണ്
പൊണ്ണത്തടിയുള്ളവർക്ക് ബിപി, പ്രമേഹം, ഹൃദ്രോഗം, കൊളസ്‌ട്രോൾ എന്നിവ വരാൻ സാധ്യത
മികച്ച രീതിയിൽ ശരീരഭാരം കുറയ്ക്കാൻ പഴങ്ങളും പച്ചക്കറികളും നല്ലതാണ്
ഇത്തരത്തിലുള്ള ഒന്നാണ് മലബാർ ടാമറിൻഡ് എന്നറിയപ്പെടുന്ന കുടംപുളി
ശരീരഭാരം കുറയ്ക്കാനുള്ള നിരവധി ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കൊഴുപ്പിന്റെ ഉത്പാദനം തടയാൻ ഇത് നല്ലതാണ്
ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഫൈറ്റോകെമിക്കലായ ഹൈഡ്രോക്സിസിട്രിക് ആസിഡ് ഇതിലുണ്ട്
ശരീരത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പിനെ കത്തിച്ചു കളയുന്നതിനും വിശപ്പ് കുറയ്ക്കാനും ഇത് സൂപ്പറാണ്