അറിയാം കൂണിന്റെ ആരോഗ്യ ഗുണങ്ങൾ
കൂണിന് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്.
കൂണിൽ അമിനോ ആസിഡും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് കാൻസർ സാധ്യത കുറയ്ക്കുന്നു.
ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ കൂൺ മികച്ചതാണ്.
എല്ലുകളുടെ ബലം നിലനിർത്താൻ വിറ്റാമിൻ ഡി അത്യന്താപേക്ഷിതമാണ്. കൂണിൽ മികച്ച അളവിൽ വിറ്റാമിൻ ഡി അടങ്ങിയിരിക്കുന്നു.
രോഗപ്രതിരോധ സംവിധാനത്തെ മികച്ചതാക്കുകയും രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്ന ഡി-ഫ്രാക്ഷൻ എന്ന സംയുക്തം കൂണിൽ അടങ്ങിയിട്ടുണ്ട്.
തലച്ചോറിന്റെ ആരോഗ്യം വർധിപ്പിക്കാനും കൂൺ സഹായിക്കും.
കുടലിന്റെ ആരോഗ്യം മികച്ചതായി നിലനിർത്താൻ കൂണിന് സാധിക്കും.
പോഷകങ്ങൾ അടങ്ങിയ കുറഞ്ഞ കലോറിയുള്ള ഭക്ഷണമാണ് കൂൺ. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
കൂൺ ചെമ്പിന്റെ സമ്പന്നമായ ഉറവിടമാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.