കല്ലുപ്പ് സിങ്ക്, ഇരുമ്പ്, മാംഗനീസ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നീ ധാതുക്കളുടെ സമ്പന്നമായ ഉറവിടമാണ്.
ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്തുന്ന പൊട്ടാസ്യം പോലുള്ള ധാതുക്കൾ കല്ലുപ്പിലടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ രക്ത സമ്മർദ്ദത്തിന്റെ അളവ് സന്തുലിതമാക്കുന്നു.
ദഹനം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച പ്രതിവിധിയാണ് കല്ലുപ്പ്. വയറുവേദന, നെഞ്ചെരിച്ചിൽ, മലബന്ധം,ഛർദ്ദി പോലുള്ള ദഹന പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരം.
പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ് കല്ലുപ്പ്. ഇവ ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു.
കല്ലുപ്പ് ശരീരത്തിലെ ഇലക്ട്രോലൈറ്റുകളെ പുനസ്ഥാപിക്കുകയും പിഎച്ച് ലെവൽ നിലനിർത്തുകയും ചെയ്യുന്നു.
മഗ്നീഷ്യം, പൊട്ടാസ്യം, ഇരുമ്പ്, ചെമ്പ് തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ് കല്ലുപ്പ്. ഇവ രോഗകാരികളായ സൂക്ഷ്മാണുക്കൾക്കെതിരെ പോരാടി പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
കല്ലുപ്പ് ചർമ്മത്തിലെ വിഷാംശം ഇല്ലാതാക്കുകയും ചർമ്മത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ഒരു എക്സ്ഫോളിയേറ്ററായി ഇത് ഉപയോഗിക്കാം.
കല്ലുപ്പിലെ ധാതുക്കൾ മെറ്റബോളിസം വർധിപ്പിക്കുകയും ശരീരത്തിലെ ഇൻസുലിൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.