Star - Anise Water

പ്രഭാത പാനീയങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് തക്കോലമിട്ട് തിളപ്പിച്ച വെള്ളം. ഫം​ഗസ്, ബാക്ടീരിയ, വൈറൽ അണുബാധകളെ ചെറുക്കാൻ ഇത് സഹായകമാണ്.

';

ഗുണങ്ങൾ

പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയാൽ സമ്പുഷ്ടമാണ് തക്കോലം. വിറ്റാമിനുകൾ, ധാതുക്കൾ, ബയോ ആക്റ്റീവ് സംയുക്തങ്ങൾ എന്നിവയടങ്ങിയ തക്കോലം പ്രതിരോധശേഷി മെച്ചപ്പെടുത്താനും പല വിട്ടുമാറാത്ത രോഗങ്ങളെ തടയാനും സഹായിക്കുന്നു

';

ശരീരഭാരം

ദഹനം മെച്ചപ്പെടുത്തുകയും കലോറി കുറയ്ക്കുകയും ചെയ്യാൻ സഹായിക്കുന്നതാണ് തക്കോലം ഇട്ട് തിളപ്പിച്ച വെള്ളം. അമിതഭാരത്തിന് കാരണമാകുന്ന ടോക്‌സിനുകളും അധിക ജലാംശവും നീക്കം ചെയ്യാനും ഇത് സഹായിക്കും.

';

സീസണൽ ഫ്ലൂ

ആന്റിവൈറൽ ​ഗുണങ്ങളുള്ള ഷിക്കിമിക് ആസിഡ് അടങ്ങിയിട്ടുള്ള തക്കോലം സീസണൽ ഫ്ലൂ തടയാൻ സഹായിക്കും.

';

ദഹനം

വയറുവേദന, ദഹനസംബന്ധമായ അസ്വസ്ഥതകൾ എന്നിവ ഒഴിവാക്കാൻ തക്കോലം ഇട്ട് തിളപ്പിച്ച വെള്ളം സഹായിക്കും. ഈ ചെടിയുടെ ഇലകൾക്ക് ആൻറി ബാക്ടീരിയൽ ​ഗുണങ്ങളുണ്ട്.

';

ചർമ്മത്തിൻ്റെ ആരോഗ്യം

മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാൻ സഹായിക്കുന്ന പ്രധാന ആൻ്റിഓക്‌സിഡൻ്റുകളും ആൻ്റിമൈക്രോബയൽ ഗുണങ്ങളും തക്കോലത്തിനുണ്ട്. നിങ്ങളുടെ ചർമ്മപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള മികച്ച സുഗന്ധവ്യഞ്ജനമാണ് തക്കോലം. ഇത് ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കറുത്ത പാടുകളും മുഖക്കുരുവിന്റെ പാടുകളും ഇല്ലാതാക്കാൻ സഹായിക്കും.

';

ഉറക്കം

സമ്മർദ്ദം ഒഴിവാക്കാൻ സഹായിക്കുന്ന ​ഗുണങ്ങൾ തക്കോലത്തിനുണ്ട്. നല്ല ഉറക്കം കിട്ടാൻ തക്കോലമിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story