പ്രഭാത പാനീയങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് തക്കോലമിട്ട് തിളപ്പിച്ച വെള്ളം. ഫംഗസ്, ബാക്ടീരിയ, വൈറൽ അണുബാധകളെ ചെറുക്കാൻ ഇത് സഹായകമാണ്.
പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയാൽ സമ്പുഷ്ടമാണ് തക്കോലം. വിറ്റാമിനുകൾ, ധാതുക്കൾ, ബയോ ആക്റ്റീവ് സംയുക്തങ്ങൾ എന്നിവയടങ്ങിയ തക്കോലം പ്രതിരോധശേഷി മെച്ചപ്പെടുത്താനും പല വിട്ടുമാറാത്ത രോഗങ്ങളെ തടയാനും സഹായിക്കുന്നു
ദഹനം മെച്ചപ്പെടുത്തുകയും കലോറി കുറയ്ക്കുകയും ചെയ്യാൻ സഹായിക്കുന്നതാണ് തക്കോലം ഇട്ട് തിളപ്പിച്ച വെള്ളം. അമിതഭാരത്തിന് കാരണമാകുന്ന ടോക്‌സിനുകളും അധിക ജലാംശവും നീക്കം ചെയ്യാനും ഇത് സഹായിക്കും.
ആന്റിവൈറൽ ഗുണങ്ങളുള്ള ഷിക്കിമിക് ആസിഡ് അടങ്ങിയിട്ടുള്ള തക്കോലം സീസണൽ ഫ്ലൂ തടയാൻ സഹായിക്കും.
വയറുവേദന, ദഹനസംബന്ധമായ അസ്വസ്ഥതകൾ എന്നിവ ഒഴിവാക്കാൻ തക്കോലം ഇട്ട് തിളപ്പിച്ച വെള്ളം സഹായിക്കും. ഈ ചെടിയുടെ ഇലകൾക്ക് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്.
മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാൻ സഹായിക്കുന്ന പ്രധാന ആൻ്റിഓക്‌സിഡൻ്റുകളും ആൻ്റിമൈക്രോബയൽ ഗുണങ്ങളും തക്കോലത്തിനുണ്ട്. നിങ്ങളുടെ ചർമ്മപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള മികച്ച സുഗന്ധവ്യഞ്ജനമാണ് തക്കോലം. ഇത് ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കറുത്ത പാടുകളും മുഖക്കുരുവിന്റെ പാടുകളും ഇല്ലാതാക്കാൻ സഹായിക്കും.
സമ്മർദ്ദം ഒഴിവാക്കാൻ സഹായിക്കുന്ന ഗുണങ്ങൾ തക്കോലത്തിനുണ്ട്. നല്ല ഉറക്കം കിട്ടാൻ തക്കോലമിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക