ശൈത്യകാലത്ത് ചർമ്മ സംരക്ഷണത്തിന് മികച്ച ഫലങ്ങൾ
ശൈത്യകാലത്ത് ചർമ്മത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താൻ സഹായിക്കുന്ന ഫലങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.
അവോക്കാഡോ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു.
ചർമ്മത്തിന് പ്രകൃതിദത്ത മോയ്സചറൈസറാണ് വാഴപ്പഴം. ചർമ്മം വരണ്ടതാകുന്നത് തടയാൻ ഇത് സഹായിക്കുന്നു. വാഴപ്പഴം കഴിക്കുന്നത് ചർമ്മത്തിന് മൃദുത്വവും മിനുസവും നൽകും.
ബെറിപ്പഴങ്ങൾ ശൈത്യകാലത്ത് ചർമ്മം നേരിടുന്ന മലിനീകരണത്തിൽ നിന്ന് സംരക്ഷിക്കും.
ആൻറി ഏജിങ് പ്രോപ്പർട്ടികൾ ഉള്ള ശക്തമായ ആൻറി ഓക്സിഡൻറാണ് മുന്തിരി. ഇത് ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാകുന്നതിൽ നിന്ന് തടയുന്നു.
ശൈത്യകാലത്ത് ചർമ്മത്തെ പോഷിപ്പിക്കുന്നതിനും ജലാംശം നൽകുന്നതിനും മാമ്പഴം സഹായിക്കുന്നു.
വിറ്റാമിൻ സി അടങ്ങിയ സിട്രസ് പഴമാണ് ഓറഞ്ച്. ഇത് ചർമ്മത്തിൽ ജലാംശം നിലനിർത്തുകയും ശൈത്യകാലത്ത് ചർമ്മം വരണ്ടതാകാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
മഞ്ഞുകാലത്ത് ചർമ്മത്തിലുണ്ടാകുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കാൻ മാതളനാരങ്ങ സഹായിക്കുന്നു.
ആരോഗ്യകരമായ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നതിന് കിവി മികച്ചതാണ്. ഇത് കണ്ണിന് ചുറ്റുമുള്ള കറുത്ത വൃത്തം ഒഴിവാക്കാൻ സഹായിക്കുന്നു.
ഈ പഴങ്ങൾ ശൈത്യകാലത്ത് നിങ്ങളുടെ ചർമ്മത്തെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു.