രക്തസമ്മർദ്ദം കുറയ്ക്കുന്നത് മുതൽ ഹൃദയാരോഗ്യം മികച്ചതാക്കുന്നത്, അറിയാം മുരിങ്ങയുടെ ഗുണങ്ങൾ
വിറ്റാമിനുകളായ എ, സി, ഇ എന്നിവയാൽ സമ്പന്നമായ മുരിങ്ങ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. ഇത് ദഹനത്തിനും മികച്ചതാണ്.
കുറഞ്ഞ കലോറിയും പോഷകങ്ങളാൽ സമ്പുഷ്ടവുമായ മുരിങ്ങ ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ്. ഇത് മോശം കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.
ഫ്രീ റാഡിക്കലുകളെ ചെറുക്കുന്ന ക്വെർസെറ്റിൻ, ക്ലോറോജെനിക് ആസിഡ് തുടങ്ങിയ ആൻറി ഓക്സിഡൻറുകളാൽ സമ്പുഷ്ടം.
ചർമ്മത്തിൻറെയും മുടിയുടെയും ആരോഗ്യം മികച്ചതാക്കുന്നു.
ആൻറി ഓക്സിഡൻറുകളാലും ബയോ ആക്ടീവ് സംയുക്തങ്ങളാലും സമ്പുഷ്ടമായ മുരിങ്ങയില രക്തസമ്മർദ്ദത്തിൻറെ അളവ് നിയന്ത്രിക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.