കൊളസ്ട്രോൾ കുറയ്ക്കാൻ ബദാം നല്ലതാണോ?
പ്രായഭേദമന്യേ ഏവരെയും അലട്ടുന്ന പ്രശ്നമാണ് കൊളസ്ട്രോൾ. അതു കൊണ്ട് തന്നെ എല്ലാവരും കൊളസ്ട്രോൾ കുറയ്ക്കാൻ പലവഴികൾ തേടുകയാണ്.
ബദാം കൊളസ്ട്രോൾ കുറയ്ക്കുമോ അതോ കൂട്ടുമോ എന്ന സംശയം പലർക്കുമുണ്ട്. ബദാം ആരോഗ്യകരമായി കഴിച്ചാല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണമാണെന്ന കാര്യത്തില്‍ സംശയമില്ല.
ആരോഗ്യകരമായ കൊഴുപ്പായ, അതായത് അൺസാച്വറേറ്റഡ് ഫാറ്റാണ് ബദാമിലുള്ളത്.
ചീത്ത കൊളസ്ട്രോള്‍ അഥവാ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാനും അതേ സമയം ഗുണം നല്കുന്ന എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കൂട്ടാനും ഇതേറെ സഹായിക്കും.
ബദാമിൽ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പിന്റെ അളവ് കുറയ്ക്കും. അതു പോലെ ലിവര്‍ ഫാറ്റു കുറയ്ക്കാനും ഇതേറെ നല്ലതാണ്.
രക്തത്തിലെ ഷുഗര്‍ അളവ് കുറയ്ക്കാനും രക്തത്തിലേയ്ക്കു പതുക്കെ മാത്രം ഷുഗര്‍ കടത്തി വിടാനും ബദാമിലെ പോഷകഘടകങ്ങൾ സഹായിക്കുന്നു.
ശരീരത്തിലെ ഇന്‍സുലിന്‍ റെസിസ്റ്റന്‍സിന് തടയിടാനും ബദാമിന് കഴിയും. ഇതിനാല്‍ തന്നെ കൊളസ്ട്രോളിനും പ്രമേഹത്തിനുമെല്ലാം നല്ലൊരു പ്രതിവിധിയാണ് ബദാം.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.