ഇരുമ്പിന്റെ അഭാവമാണോ? കഴിക്കാം ഈ ഭക്ഷണങ്ങൾ, ഒരാഴ്ചയിൽ പരിഹാരം!
അയൺ ധാരാളം അടങ്ങിയിരിക്കുന്ന ചീര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഇവ ശരീരത്തിന്റെ ആരോഗ്യത്തിനും പേശികളുടെ ആരോഗ്യത്തിനും മികച്ചത്.
വൻപയറിൽ ശരീരത്തിന് ആവശ്യമായതിന്റെ 26 മുതൽ 29 ശതമാനം വരെ അയൺ അടങ്ങിയിട്ടുണ്ട്. ഇവ പതിവായി കഴിക്കുന്നത് ഇരുമ്പിന്റെ അഭാവം ഇല്ലാതാക്കും.
ശരീരത്തില്‍ അയേണിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ എള്ള് കഴിക്കുന്നത് നല്ലതാണ്. വിറ്റമിന്‍ ബി6, തിയാമിന്‍, നികാസിന്‍, സിങ്ക്, സെലേനിയം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയെല്ലാം എള്ളില്‍ അടങ്ങിയിരിക്കുന്നു.
ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ള രണ്ട് പച്ചക്കറികളാണ് ക്യാരറ്റും ബീറ്റ്‌റൂട്ടും. ഇവ ആരോഗ്യത്തിന് നിരവധി ഗുണങ്ങളാണ് നല്‍കുന്നത്. പ്രത്യേകിച്ച് ശരീരത്തില്‍ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും ക്യാരറ്റും ബീറ്റ്‌റൂട്ടും സഹായിക്കുന്നുണ്ട്.
അയണിന്റെ അളവ് വർദ്ധിപ്പിക്കാൻ ഇറച്ചി കഴിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് കരൾ അയണിന്റെ മികച്ച ഉറവിടമാണ്. ചെറിയ അളവിൽ ബീഫ് ലിവർ കഴിക്കുന്നത് വഴി ഒരു ദിവസം ആവശ്യമായതിന്റെ 36 ശതമാനം ഇരുമ്പ് ലഭിക്കുന്നു.
മിക്ക ഡ്രൈ ഫ്രൂട്ട്സും അയണിന്റെ കലവറയാണ്. പ്രത്യേകിച്ച് ഉണക്കമുന്തിരിയിൽ. എട്ടു മുതൽ പത്തു വരെ ഉണക്കമുന്തിരി ഒരു രാത്രി കൊണ്ട് കുതിർത്ത് വച്ച് പിറ്റേന്ന് രാവിലെ കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുകയും അയണിന്റെ അളവ് കൂട്ടുകയും ചെയ്യുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.