തോറ്റിടത്ത് നിന്ന് വിജയിക്കാം; ഈ ചാണക്യവചനങ്ങൾ അനുസരിക്കൂ..
പുരാതന ഭാരതത്തിൽ ജീവിച്ചിരുന്ന പ്രഗത്ഭനായ രാഷ്ട്രതത്രജ്ഞനും തത്വചിന്തകനുമായിരുന്നു ആചാര്യനായ ചാണക്യൻ.
ജീവിതത്തിൽ വിജയിക്കാൻ കഠിനാധ്വാനം ചെയ്യുന്നവരുടെ ലോകത്താണ് ഇന്ന് നാം ജീവിക്കുന്നത്. എന്നാല്‍ അതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എപ്രകാരമാണ് ആരംഭിക്കേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തത് പലപ്പോഴും വിജയത്തിന് തടസ്സം സൃഷ്ടിക്കുന്നു.
വിജയത്തിലേക്കുള്ള യാത്രയിൽ പലപ്പോഴും പരാജയം നേരിടേണ്ടി വരാം. എന്നാല്‍ അത്തരം സാഹചര്യങ്ങളില്‍ എങ്ങനെ മുന്നോട്ട് പോവണം, എന്തൊക്കെ ശ്രദ്ധിക്കണം, എങ്ങനെ തളരാതെ അതിനെയെല്ലാം നേരിടണം എന്നത് ഒരു ചോദ്യം തന്നെയാണ്. ചാണക്യനീതിയില്‍ ചാണക്യന്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് കൃത്യമായി പറയുന്നുണ്ട്. അവ എന്തെക്കെയെന്ന് നോക്കാം.
വിജയമാണ് ലക്ഷ്യമെങ്കിൽ സ്വയം നിയന്ത്രണം അനിവാര്യമാണ്. പ്രലോഭനങ്ങളില്‍ വീണു പോവാതെ എല്ലാ കാര്യവും ചെയ്യുന്നതിനും ദീര്‍ഘകാല വിജയം കരസ്ഥമാക്കുന്നതിനും ഇത് സഹായിക്കും.
നിങ്ങളുടെ ബലഹീനതകള്‍ മറ്റുള്ളവരോട് തുറന്ന് പറയരുത്. എതിരാളികള്‍ക്ക് പലപ്പോഴും നിങ്ങളെ ജയിക്കാന്‍ ഇത് കാരണമാകുന്നു. ഇത്തരം കാര്യങ്ങള്‍ നിങ്ങളെ മുതലെടുക്കുന്നതിലേക്ക് വരെ എത്താന്‍ സാധ്യതയുണ്ട്.
ഭാഗ്യത്തില്‍ മാത്രം വിശ്വസിച്ച് ഇരിക്കുന്നത് ജീവിതത്തില്‍ വിജയമല്ല പരാജയമാണ് പലപ്പോഴും നല്‍കുന്നത് എന്ന് ചാണക്യന്‍ പറയുന്നു. ഒരു വ്യക്തിയും വിജയം കരസ്ഥമാക്കുന്നതിന് വേണ്ടി ഭാഗ്യത്തെ ആശ്രയിച്ചിരിക്കരുത്. എന്ന് മാത്രമല്ല ഏത് സാഹചര്യത്തിലും കഠിനാധ്വാനം ചെയ്യുന്നതിനും ജീവിതത്തില്‍ വിജയം കരസ്ഥമാക്കുന്നതിനും ശ്രദ്ധിക്കണം.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.